You are Here : Home / USA News

ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി അഡ്വ.ഇന്നസെന്റ് ഉലഹന്നന്‍ മത്സരിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 24, 2018 02:19 hrs UTC

. ന്യൂയോര്‍ക്ക്: 2018-2020 ലേയ്ക്കുള്ള ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഇന്നസെന്റ് ഉലഹന്നന്‍ അറിയിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മിസ്റ്റര്‍ ഉലഹന്നന്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ഇന്‍ഡ്യ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റ് മുന്‍ ചെയര്‍മാന്‍, ഇന്‍ഡോ അമേരിക്കന്‍ കോണ്‍ഗ്രസ്സ് റോക്ക്‌ലന്റ് ചാപ്റ്റര്‍ പ്രസിഡന്റ്, ഫൊക്കാന റീജ്യണല്‍ സെക്രട്ടറി, റോക്ക്‌ലാന്റിലെ സാനിട്ടേഷന്‍ കമ്മീഷ്ണര്‍ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ലാന്‍ഡ് സ്‌കേപിങ്ങ് കമ്മീഷ്ണര്‍, റോക് ലന്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സിവിക് സര്‍വീസ് അവാര്‍ഡ് ജേതാവ്, സീനിയര്‍ പാര്‍ട്ടി കമ്മിറ്റി മെബര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതും പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പൊതു ജനപ്രീതി സമ്പാദിച്ചിട്ടുള്ള വ്യക്തിയുമാണ്.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ റവന്യൂ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയായി ഇന്നസെന്റിന്റെ കഴിവുകള്‍ നമ്മുടെ സമൂഹത്തിനും സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്കും ഒരു മുതല്‍ കൂട്ടായിരിക്കും എന്നുറപ്പുണ്ട്. അമേരിക്കയിലെയും കാനഡയിലെയും എല്ലാ മലയാളി സംഘടനകളുടെയും, അംഗങ്ങളുടെയും നിസീമമായകളുടെയും, അംഗങ്ങളുടെയും നിസീമമായ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.