You are Here : Home / USA News

ഫൈന്‍ ആര്‍ട്‌സിന് പുതിയ ഭരണസമിതി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, January 22, 2018 09:57 hrs UTC

ന്യൂജേഴ്‌സി: അമേരിക്കയിലെ കാലരംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളി സാന്നിദ്ധ്യമായി മലയാളി മനസുകള്‍ കീഴടക്കിയ ഫൈന്‍ ആര്‍ട്‌സ് മലയാളം പതിനേഴാം വയസിലേക്ക്. പതിനേഴിന്റെ ചുറുചുറുക്കോടെ മുന്നേറുന്ന ഫൈന്‍ ആര്‍ട്‌സിനെ നയിക്കുംവിധം പുതിയ ഭരണസമിതിയും വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. എഡിസണ്‍ ഏബ്രഹാം ആണ് പ്രസിഡന്റ് റോയി മാത്യു സെക്രട്ടറിയും, ടീനോ തോമസ് ട്രഷറാറുമാണ്. കമ്മിറ്റി അംശങ്ങള്‍. സജിനി സഖറിയ, റെഞ്ചി കൊച്ചുമ്മന്‍, ജോര്‍ജ് തുമ്പയില്‍. ഓഡിറ്റര്‍-സിബി ഡേവിഡ്. ഫൈന്‍ ആര്‍ട്‌സിന്റെ ഉപജ്ഞാതാവും മാര്‍ഗദര്‍ശിയുമായ പി.ടി.ചാക്കോ സ്ഥിരം രക്ഷാധികാരിയാണ്. സ്തുത്യര്‍ഹമായി രണ്ട് വര്‍ഷം സേവനമനുഷ്ഠിച്ച ഭരണസമിതി അംഗങ്ങളെ പൊതുയോഗം അനുമോദിച്ചു.

അമേരിക്കയിലെ കലാരംഗത്ത് സ്വന്തമായി കൈയ്യൊപ്പുള്ള ഫൈന്‍ ആര്‍ട്‌സ് ഇപ്പോള്‍ തുടര്‍ന്നു വരുന്ന മാനദണ്ഡങ്ങളും, കീഴ് വഴക്കങ്ങളുമായി തന്നെ മുമ്പോട്ട് പോയാല്‍ മതിയെന്നും പൊതുയോഗം തീരുമാനിച്ചു. കൂടുതല്‍ പ്രോഗ്രാമുകളുടെ പുറകെ പോകുന്നതിന് പകരം ചെയ്യുന്ന പ്രോഗ്രാമുകള്‍ എല്ലാവരും വന്ന് പങ്കെടുത്ത് പോകാന്‍ പറ്റുന്ന രീതിയില്‍ പിന്‍തുടരുന്നതാണ് നന്ന് എന്നും യോഗം അഭിപ്രായപ്പെട്ടു. പത്മഭൂഷണ്‍ ഡോ.കെ.ജെ.യേശുദാസ് 2001-ല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ഫൈന്‍ ആര്‍ട്‌സ് മലയാളം ഇതിനോടകം നാടകം, നൃത്തം, ഡാന്‍സ്, ഡ്രാമ, ചരിത്രാവിഷ്‌ക്കാരം തുടങ്ങി വിവിധ കലാരൂപങ്ങള്‍ രംഗത്ത് അവതരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.