You are Here : Home / USA News

ഇന്ത്യാ പ്രസ്സ് ക്ലബ് ഫിലഡല്‍ഫിയ: കര്‍ത്താ പ്രസിഡന്റ്, ഓലിക്കല്‍ സെക്രട്ടറി, വിന്‍സന്റ് ട്രഷറാര്‍

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, January 21, 2018 11:54 hrs UTC

ഫിലഡല്‍ഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ പി സി എന്‍ എ) ഫിലഡല്‍ഫിയ ചാപ്റ്ററിന് പുതിയ ചുമതലക്കാര്‍: സുധാ കര്‍ത്താ പ്രസിഡന്റ്, പി ഡി ജോര്‍ജ് നടവയല്‍ വൈസ് പ്രസിഡന്റ്, ജോര്‍ജ് ഓലിക്കല്‍ സെക്രട്ടറി, അരുണ്‍ കോവാട്ട് ജോയിന്റ് സെക്രട്ടറി, വിന്‍സന്റ് ഇമ്മാനുവേല്‍ ട്രഷറാര്‍, ഏബ്രാഹം മാത്യു, ജോയിന്റ് ട്രഷറാര്‍, ജോബി ജോര്‍ജ്, ജീമോന്‍ ജോര്‍ജ്, ജിജി കോശി, ജിതാ നായര്‍ - എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍. സുധാ കര്‍ത്താ: യോഗി ടി വി യുടെ യു എസ് എ ഓപ്പറേഷന്‍ മേധാവി, ജോര്‍ജ് ഓലിക്കല്‍: ഫ്രീ ലാന്‍സ് റൈറ്റര്‍, വിന്‍സന്റ് ഇമ്മാനുവേല്‍: ഏഷ്യാനെറ്റ് ഫിലഡല്‍ഫിയാ റീജിയന്റെയും കേരളാ എക്‌സ്പ്രസ്സിന്റെയും റീജിയണല്‍ മാനേജര്‍, പി ഡി ജോര്‍ജ് നടവയല്‍: കേരളാ എക്‌സ്പ്രസ്സിന്റെ ബ്യൂറോ ചീഫും ഫ്രീ ലാന്‍സ് റൈറ്ററും ഏഷ്യാനെറ്റ് ഫിലഡല്‍ഫിയാ റീജിയണ്‍ കറസ്‌പോണ്ടന്റും, അരുണ്‍ കോവാട്ട് : ഏഷ്യാനെറ്റ് യൂ എസ്സ് എയുടെ ഛായാഗ്രാഹകന്‍, ഏബ്രാഹം മാത്യു: മലയാളം വാര്‍ത്തയുടെ ഉടമ, ജീമോന്‍ ജോര്‍ജ് : ഫ്‌ളവേഴ്‌സ് ടി വിയുടെ റീജിയണല്‍ മാനേജര്‍, ജോബീ ജോര്‍ജ്: മലയാളം പത്രത്തിന്റെ മുന്‍ കോണ്ട്രിബ്യൂട്ടിങ്ങ് എഡിറ്റര്‍, ജിജി കോശി : കൈരളി ടിവിയുടെ റീജിയണല്‍ മാനേജര്‍, ജിതാ നായര്‍: ഏഷ്യാനെറ്റ് യു എസ്സ് എയുടെ ഫിലഡല്‍ഫിയാ റീജിയണ്‍ ആങ്കര്‍. അമേരിക്കന്‍ മലയാളികളായ പത്രപ്രവര്‍ത്തകരുടെ ചര്‍ച്ചാവേദിയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ പി സി എന്‍ എ). കേരളത്തിലെ പത്രപ്രവര്‍ത്തകരുമായുള്ള ഔദ്യോഗിക കൂട്ടായ്മയും പരസ്പര സഹകരണവും ഐ പി സി എന്‍ എയുടെ ലക്ഷ്യമാണ്. പത്രപ്രവര്‍ത്തന മികവ് പാലിçവാനുള്ള പ്രോത്സാഹനമാണ് കാതല്‍. മധു കൊട്ടാരക്കരയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റ്. ജീമോന്‍ ജോര്‍ജ് ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും വിന്‍സന്റ് ഇമ്മാനുവേല്‍ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും ജോബി ജോര്‍ജ് മുന്‍ ദേശീയ വൈസ് പ്രസിഡന്റും ഏബ്രാഹം മാത്യു മുന്‍ ദേശീയ ട്രഷറാറുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.