You are Here : Home / USA News

ഡാലസ് കേരള അസ്സോസിയേഷന്‍ ടാക്സ് സെമിനാര്‍ ജനുവരി 20ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 20, 2018 12:08 hrs UTC

ഗാര്‍ലന്റ്(ഡാലസ്)∙ കേരള അസ്സോസിയേഷന്‍ ഓഫ് ഡാലസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ഡാലസില്‍ സൗജന്യ ടാക്സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20 ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ കേരള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ പുതിയ ടാക്സ് നിയമങ്ങളെകുറിച്ചും അഫോഡബള്‍ കെയര്‍ ആക്റ്റിനെ കുറിച്ചു, വിദേശ വരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിനെകുറിച്ചും വിശദമായി പ്രമുഖ സിപിഎ ഹരിപ്പിള്ള സംസാരിക്കും. സെമിനാറില്‍ എല്ലാവര്‍ക്കും വന്നു സംബന്ധിക്കണമെന്ന് ജോര്‍ജ്ജ് ജോസഫ് വലങ്ങളോലില്‍, ഡാനിയേല്‍ കുന്നേല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.