You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന് യുവനേതൃത്വം: ജോഷി കുര്യാക്കോസ് ചെയർമാൻ

Text Size  

Story Dated: Saturday, January 20, 2018 12:07 hrs UTC

ജോർജ് ഓലിക്കൽ

 

ഫിലഡൽഫിയ∙ ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ് കേരളാഫോറം 2108 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനവരി 7 ഞാറാഴ്ച പമ്പ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ചെയർമാൻ റോണി വറുഗീസ് അധ്യക്ഷത വഹിച്ചു. 2017 - ലെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാലയും വാർഷിക കണക്ക് ട്രഷറർ ടി.ജെ.തോംസണും അവതരിപ്പിച്ചു. 15 സംഘടനകളുടെ ഐക്യവേദിയായ കേരളാഫോറത്തിന്റെ സംയുക്ത ഓണാഘോഷവും കേരളപ്പിറവിയുടെ 61–ാം പിറന്നാളും ആഘോഷിക്കുക വഴിയായി ഫിലഡൽഫിയായിലെ മലയാളി സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാനും അതിലൂടെ യുവാക്കളെയും പുതു തലമുറയെയും കേരളാഫോറത്തിലേയ്ക്ക് ആകർഷിക്കാനും സാധിച്ചെന്നു 2017 ലെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിൽ പറഞ്ഞു.

 

ഇതിന്റെ പ്രതിഫലനമെന്നോണം 2018 ലേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ യുവനിര കടന്നു വന്നു. 2018 ലേയ്ക്കുള്ള ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ജോഷി കുര്യാക്കോസ് കഴിഞ്ഞ പത്തു വർഷമായി കേരളാഫോറത്തിലെ സജീവപ്രവർത്തകനും ഫിലാഡൽഫിയായിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമാണ്. കേരളാഫോറം സെക്രട്ടറി, കോട്ടയം അസ്സോസിയേഷന്റെ സജീവ പ്രവർത്തകൻ, സെന്റ് പീറ്റേഴ്സ് ചർച്ച് സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് കഴിവു തെിയിച്ചിട്ടുള്ള ജോഷി കുര്യക്കോസിന്റെ നേതൃത്വം കേരളാഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരും. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.ജെ തോംസൺ (സുനിൽ), ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ സജീവ പ്രവർത്തകനാണ്, കേരളാഫോറം ട്രഷറർ, ഫിലാഡൽഫിയായിലെ കറക്ഷനൽ ഓഫീസേഴ്സിന്റെ സംഘടനയായ സീമിയോയിൽ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് ഫിലാഡൽഫിയ കറക്ഷനൽ ഡിപ്പാർട്ട്മെന്റിൽ ലുഫ്റ്റനന്റായി ജോലി ചെയ്വുന്നു. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഫീലിപ്പേസ് ചെറിയാൻ, കേരളാഫോറം ചെയർമാൻ, പമ്പ പ്രസിഡന്റ്, ഫ്രൺട്സ് ഓഫ് തിരുവല്ല പ്രസിഡന്റ ്, സെന്റ് മേരീസ് ഓർത്തോഡക്സ് ചർച്ച് സെക്രട്ടറി, എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻമാരായി അലക്സ് തോമസ്, ജോർജ്ജ് നടവയൽ, ജീമോൻ ജോർജ്ജ്, റോണി വറുഗീസ്, എന്നിവരും, സുമോദ് നെല്ലിക്കാല (സെക്രട്ടറി), രാജൻ സാമുവൽ (ജോയിന്റ് ട്രഷറർ), ജോർജ്ജ് ഓലിക്കൽ (പി.ആർ.ഒ), വിൻസന്റ് ഇമ്മാനുവൽ (ഓണാഘോഷ ചെയർമാൻ), സുധ കർത്ത, കേരളദിനാഘോഷ ചെയർമാൻ), ദിലീപ് ജോർജ്ജ്, മാത്യൂസൺ സക്കറിയ (സ്പോർട്ട്സ്), സരിൻ കുരുവിള (സോഷ്യൽ മീഡിയ), ജോബി ജോർജ്ജ് (അവാർഡ് കമ്മറ്റി), ജോൺ പി. വർക്കി, കുര്യൻ രാജൻ(ഫുട്), ജേക്കബ് കോര, തോമസ് പോൾ (കർഷകശ്രീ അവാർഡ് കമ്മറ്റി), സാജൻ വറുഗീസ് (ഓഡിറ്റർ) എന്നിവരുമാണ് മറ്റു ഭാരവാഹികൾ.

ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2018-ലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 11നു നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയായിലുള്ള അതിഥി റസ്റ്റോറന്റിൽ നടക്കുമന്ന് ചെയർമാൻ ജോഷി കുര്യക്കോസ് അറിയിച്ചു. ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: ജോഷി കുരാ്യക്കോസ് (ചെയർമാൻ)215 460 8411 , ടി.ജെ തോംസൺ (ജനറൽ സെക്രട്ടറി) 215 429 2442, ഫീലിപ്പേസ് ചെറിയാൻ (ട്രഷറർ) 215 605 7310.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.