You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷം

Text Size  

Story Dated: Friday, January 19, 2018 01:47 hrs UTC

ന്യൂയോര്‍ക്ക്‌: നാൽപത്തിനാല് വർഷത്തിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷം ഒരുവട്ടംകൂടി നിറഞ്ഞു കവിഞ്ഞ സദസിൽ ആഘോഷിച്ചപ്പോൾ വീണ്ടും ചരിത്രം ആവർത്തിക്കുകയായിരുന്നു.അസോസിയേഷന്‍ സെക്രട്ടറി ആന്റോ വർക്കി ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ്‌ ടെറന്‍സണ്‍ തോമസ്‌ അസോസിയേഷന്റെ നാല്പത്തിനാല് വർഷത്തെ പ്രവർത്തനത്തെ പറ്റിവിവരിക്കുകയുണ്ടയി, മറ്റുള്ള അസ്സോസിയേഷനുകൾക്കുവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ എന്നും ഒരു മാതൃകയായിരീക്കുമെന്നും പറയുകയുണ്ടായി . അസ്സോസിയേഷന്റ കാര്യത്തിൽ ഏല്ലാവരും ഒറ്റക്കെട്ടാണെന്നും അവിടെ ഫൊക്കാന എന്നോ ഫോമാ എന്നോ ചേരിതിരിവ് ഇല്ലാത് അസോസിയേഷന്റെ ഉയർച്ചക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത് , ഈ പ്രവർത്തന പാരമ്പര്യം ഒന്നുകൊണ്ട് മാത്രമാണ് ഓരോ വർഷവും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച്ച വെക്കാൻ നമുക്ക് സാധിക്കുന്നത്. അസോസിയേഷന്റെ മുൻ പ്രേസിടെന്റും പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനുമായ ജോൺ സി വർഗീസ് ഫോമാ പ്രസിഡന്റ് സ്ഥാനാർഥി ആയി മത്സരിക്കുന്നതിൽ അസോസിയേഷൻ എല്ലാവിധ പിന്തുണയും അറിയിച്ചു.

 

വെസ്റ്ചെസ്റ്ററിന്റെ പ്രവർത്തന പരിചയമുള്ള ജോൺ സി വർഗീസിന്റെ വിജയം നമ്മുടെ അസോസിയേഷന്റെ അഭിമാന പ്രശ്നമാണ്. അദ്ദേഹത്തിന്റെ വിജത്തിന് വേണ്ടി നമ്മൾ ഒത്തൊരുമിച്ചു പ്രവർത്തിക്കണം എന്നും പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്‌ ആവിശ്യപെട്ടു. പ്രശസ്‌ത സംഗീത പരിശീലകനും ,സുപ്രസിദ്ധ സംഗീതജ്ഞന്‍ നിലംബൂർ കാർത്തികേയൻ ക്രിസ്തുമസ് , ന്യൂ ഇയർ സന്ദേശം നൽകി. മെർലിൻ മാത്യൂസ് അമേരിക്കൻ ദേശിയ ഗാനവും ക്യപാ കുര്യൻ ഇന്ത്യൻ ദേശിയ ഗാനവും ആലപിച്ചു.എന്നും ഓർമ്മിക്കാനും, ഒർത്തിർക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വേറിട്ട കലാപരിപാടികൾ ഏവരുടെയും മനം കവരുന്നതായിരുന്നു. സാറ്റ്‌വിക ഡാൻസ് ഗ്രൂപ്പും ,നാട്യമുദ്ര ഡാൻസ് ഗ്രൂപ്പും മൽസരിച്ചു പങ്കെടുത്ത പരിപാടികൾ അവരുടെ കലയുടെ മാറ്റുരക്കുന്ന പരിപാടികൾ ആണ് അവതരിച്ചത്.

 

എന്നും നുതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തിൽ എന്നും പുതുമ കാക്കുന്ന ഗായകൻ ജെംസൺ കുരിയാക്കോസും ,ഗായിക ജിഷാ അരുൺ എന്നിവർ പുതുമയാർന്ന സംഗീതവും അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ്ണ്‍ സമ്മാനിച്ചത്. യോങ്കേഴ്‌സിൽ നിന്നുള്ള വിവിധ ചർച്ച ഗ്രൂപ്പകൾ മത്സരിച്ചു അവതരിപ്പിച്ച കരോൾ ഗാനങ്ങൾ അവസ്‌മരണീയം ആയിരുന്നു. അസോസിയേഷന്റെ സുവനീര്‍ നിലംബൂർ കാർത്തികേയൻ ഒരു കോപ്പി കൊച്ചുമ്മൻ ജേക്കബിന് നല്‍കി പ്രകാശനം ചെയ്‌തു. കെ .കെ ജോൺസൻ ചീഫ്‌ എഡിറ്ററായും, ലിജോ ജോൺ ഓൺലൈൻചീഫ്‌ എഡിറ്ററായും, ജോയി ഇട്ടൻ ,കെ.ജെ. ഗ്രിഗറി, കെ.ജി ജനാര്‍ദ്ദനന്‍, ജെ .മാത്യൂസ് , രാജൻ ടി ജേക്കബ് എന്നിവർ സബ് എഡിറ്റർ മാരായും പ്രവർത്തിച്ചു. ജോണ്‍ സീ വര്‍ഗീസ്‌,ശ്രീകുമാർ ഉണ്ണിത്താൻ ,ഗണേഷ് നായര്‍, തോമസ് കോശി ,എ .വി വർഗീസ് , ഇട്ടൂപ്പ് ദേവസ്യ,ഷയിനി ഷാജൻ , രാധാ മേനോൻ, സുരേന്ദ്രന്‍ നായര്‍, ജോണ്‍ തോമസ്, ചാക്കോ പി ജോർജ്,ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ പ്രസിഡന്റ് ലൈസി അലക്സ്, ഫോമാ നേതാവ് ജോഫ്രിൻ ജോസ് എന്നിവരും പങ്കെടുത്ത്‌. കലാപരിപാടികള്‍ക്ക്‌ എം.സിമാരായി പ്രവര്‍ത്തിച്ചത്‌ അഞ്ജലി ടെറന്‍സണ്‍,മെലിൻ മാത്യൂസ് എന്നിവരാണ്.ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ Dr.ഫില്ലിപ് ജോർജ്, എം .വി .കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ട്രഷറര്‍ ബിപിൻ ദിവാകരൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.