You are Here : Home / USA News

സംയുക്ത ക്രിസ്മസ് കാരൾ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, January 05, 2018 01:29 hrs UTC

ന്യൂയോർക്ക്∙ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ(സിഎസ്ഐ) നോർത്ത് അമേരിക്കൻ കൗൺസിൽ റീജിയൺ 1 & 2 ക്രിസ്മസ് കാരൾ സർവീസ് ജനുവരി 6 ശനിയാഴ്ച വൈകിട്ടു 3ന് ന്യുയോർക്ക് വില്ലിസ്റ്റൺ പാർക്കിലുള്ള സിഎസ്ഐ ജൂബിലി മെമ്മോറിയൽ പള്ളിയിൽ നടക്കും. യോഗത്തിൽ മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലെക്സിനോസ് എപ്പിസ്കോപ്പ മുഖ്യാതിഥി ആയിരിക്കും.

നോർത്ത് ഈസ്റ്റ് റീജിയണിലുള്ള പത്തിൽപരം സിഎസ്ഐ ഇടവകകൾ ഗാനങ്ങൾ ആലപിക്കുന്നതാണ്. റവ. സജീവ് സുഗു ജേക്കബ്, ഷൈനു തോമസ്, ജോയൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി വിപുലമായ ക്രമീകരണങ്ങൾ നടത്തി വരുന്നു. ക്രിസ്തുവിന്റെ ജനനം ഹൃദ്യമായ ഗാനങ്ങളിലൂടെ ലോകത്തെ അറിയിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് :
ഷിനു തോമസ് : 516 467 9211
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.