You are Here : Home / USA News

സതീശന്‍ നായര്‍ ലോക കേരള സഭ പ്രതിനിധി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 05, 2018 01:01 hrs UTC

ഷിക്കാഗോ∙ ലോക കേരള സഭയിലേക്ക് സതീശന്‍ നായരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. അമേരിക്കയിലെ വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് മികവു തെളിയിച്ച വ്യക്തിയാണ് സതീശന്‍ നായര്‍.

12,13 തീയതികളിണ് ലോക കേരള സഭയുടെ രൂപികരണ സമ്മേളനം നടക്കുക. കേരള സംസ്കാരം ലോകമെമ്പാടും വ്യാപിച്ചുകഴിഞ്ഞെന്നുള്ള തിരിച്ചറിവാണ് ലോക കേരള സഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.