You are Here : Home / USA News

പുതുവർഷം ന്യൂയോർക്കിൽ ആദ്യം പിറന്നത് ലിറ്റിൽ അരിയാനാ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 02, 2018 04:11 hrs UTC

ന്യൂയോർക്ക് ∙ പുതുവർഷം പുലർന്ന് ഒരു മിനിട്ടിനുള്ളിൽ ന്യൂയോർക്കിലെ ആദ്യ കുഞ്ഞ് പിറന്നു.ക്യൂൻസിലെ ഫ്ലഷിംഗ് ഹോസ്പിറ്റലിലാണ് ടാനിയ ഷിറിൻ എന്ന മാതാവ് ലിറ്റിൽ അരിയാനക്ക് ജന്മം നൽകിയത്.നാലു പൗണ്ട് പതിനൊന്നര ഔൺസും തൂക്കമുള്ള കുഞ്ഞും മാതാവും പരിപൂർണ്ണ ആരോഗ്യവതികളായി കഴിയുന്നുവെന്ന് ആശുപത്രി വക്താവ് ഡോ. ആൻഡ്രു റൂബിൻ പറഞ്ഞു.

ന്യൂയോർക്കിലെ ക്യൂൻസിൽ പുതുവത്സരാഘോഷം പൊടി പൊടിക്കുമ്പോൾ, അരിയാനയുടെ ജനനത്തിലൂടെ ഫ്ലഷിങ് ആശുപത്രിക്ക് തുടർച്ചയായി രണ്ടാം വർഷമാണ് ഇങ്ങനെയൊരു ഭാഗ്യം ലഭിക്കുന്നത്.

പുതുവത്സരത്തിൽ ആദ്യം പിറന്നു വീണ കുഞ്ഞിന്റെ ജനനം ഡോക്ടർമാരും ജീവനക്കാരും പ്രത്യേക സമ്മാനങ്ങൾ നൽകിയാണ് ആഘോഷിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.