You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷൻ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 02, 2018 04:03 hrs UTC

ന്യൂയോർക്ക്∙ ലോകമലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ 2017-18 വർഷത്തെക്ക് പുതിയ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യപ്രവർത്തകനും നിലവിലെ ജിസിസി കോർഡിനേറ്ററുമായ റാഫി പാങ്ങോടാണ് പുതിയ ഗ്ലോബൽ പ്രസിഡന്റ്. ഗ്ലോബൽ കോർഡിനേറ്ററായി ജോസ്‌ മാത്യൂസ്‌ പനച്ചിക്കലും ട്രഷററായി നൗഫൽ മടത്തറയും തുടരുന്നതാണെന്നും പ്രവാസി മലയാളി ഫെഡറേഷൻ പുറത്തു വിട്ട പത്രക്കുറിപ്പിൽ അറിയിച്ചു.

ഗ്ലോബൽ അഡവൈസറി ബോർഡ്

ഡോ ജോസ് കാനാട്ട്( ചെയർമാൻ) ,മുൻ പ്രസിഡന്റ് ജോർജ്ജ്‌ പടിക്കക്കുടി (ഓസ്‌ട്രിയ), മുൻ വൈസ് പ്രസിഡന്റ് ബഷീർ അംബലായി (ബഹറൈൻ ), ഡോ.ജോർജ്ജ്‌ മാത്യൂസ്‌ (ജി.സി.സി) ജോൺ റൗഫ്‌ (സൗദി), അബ്ദുൽ അസീസ്‌ (സൗദിഅറേബ്യ), ലിസ്സി അലെക്സ്‌ (യു.എസ്‌.എ.) തിരഞ്ഞെടുക്കപ്പെട്ടു .
പുതിയ ഗ്ലോബൽ കമ്മിറ്റി ഭാരവാഹികള്‍

റാഫി പാങ്ങോട്‌ സൗദി അറേബ്യ (ഗ്ലോബൽ പ്രസിഡന്റ്‌),ജോൺ ഫിലിപ്പ്‌ ബഹറൈൻ (ജനറൽ സെക്രട്ടറി), നൗഫൽ മടത്തറ സൗദി അറേബ്യ(ട്രഷറർ), സിറിൽ കുര്യൻ ഓസ് ട്രിയ (വൈസ്‌ പ്രസിഡന്റ്‌), ജോൺസൻ മാമലശ്ശേരി ആസ്‌ ട്രേലിയ (വൈസ്‌ പ്രസിഡന്റ്‌), ജോസഫ്‌ ഇറ്റലി (ജോയിന്റ്‌ സെക്രട്ടറി), ബിനോയ്‌ ഡെൻമാർക്ക്‌ (ജോയിന്റ്‌ സെക്രട്ടറി), അനസ്‌ ഫ്രാൻസ്‌ (പി ആർ ഒ മീഡിയ-ഗ്ലോബൽ വക്താവ് ), അനിത ഇറ്റലി (വുമൺ കോഡിനേറ്റർ), അജിത്ത്‌ തിരുവനന്തപുരം (ഇന്ത്യൻ കോഡിനേറ്റർ),ജോളി തുരുത്തുമ്മൽ (യൂറോപ്പ്‌ കോഡിനേറ്റർ), ചന്ദ്രസേനൻ സൗദി അറേബ്യ (കേരള കോഡിനേറ്റർ) എന്നിവരാണ് ഇനി പി എം എഫിനെ നയിക്കുക എന്നു പത്രക്കുറിപ്പിൽ അറിയിക്കുന്നു.

ഗ്ലോബൽ കമ്മിറ്റിയിലേക്ക്‌ പുതുതായി പി.പി.ചെറിയാൻ (യുഎസ്‌എ) സ്റ്റീഫൻ കോട്ടയം, ഉദയകുമാർ (സൗദി അറേബ്യ) സലിം (ഖത്തർ ), റെനി (പാരീസ്‌ ),കൂടാതെ എല്ലാ നാഷണൽ പ്രസിഡന്റുമാരും നാഷണൽ കോർഡിനേറ്റർമാരും ഗ്ലോബൽ കമ്മിറ്റിയിൽ അംഗങ്ങൾ ആയിരിക്കുമെന്നു ഗ്ലോബൽ വക്താവ് ഡോ .അനസ് അറിയിച്ചു. സൗദി അറേബ്യയിലെ സംഘടന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണു ഗ്ലോബൽ പ്രസിഡന്റ് സ്ഥാനമടക്കം പുതിയ ഭാരവാഹിത്വങ്ങളെന്നു സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.

റിയാദ് പിഎംഎഫ് സെൻട്രൽ കമ്മിറ്റി അംഗമായ റാഫി പാങ്ങോട് ഗ്ലോബൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും ഗ്ലോബൽ പ്രസിഡന്റ് റിയാദ് കമ്മിറ്റി എക്സിക്കൂട്ടീവ് അംഗമെന്നതിൽ അഭിമാന നിമിഷങ്ങളാണെന്നു പ്രസിഡന്റ് മുജീബ് കായംകുളവും ജനറൽ സെക്രട്ടറി ഷിബു ഉസ്മാനും പറഞ്ഞു .
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.