You are Here : Home / USA News

ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ പ്രവർത്തകസമിതി

Text Size  

A. C. George

AGeorge5@aol.com

Story Dated: Saturday, December 30, 2017 02:32 hrs UTC

ഹൂസ്റ്റൻ∙ വടക്കേ അമേരിക്കയിലെ പ്രമുഖ ക്നാനായ സംഘടനയായ ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റി (എച്ച്കെസിഎസ്) 2018 ലേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ഹൂസ്റ്റൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് തോമസ് കൊരട്ടിയിൽ, വൈസ് പ്രസിഡന്റ് ലിൻസി കരിമ്പിൻകാലായിൽ, സെക്രട്ടറി സിറിൽ തൈപറമ്പിൽ, ജോയിന്റ് സെക്രട്ടറി റെജി പെരുമനതേട്ട്, ട്രഷറർ ജോസ് നെടുമാക്കൽ, ഓഡിറ്റർ രാജു ചേരിയിൽ, ലെയിസൻ ബോർഡ് ചെയർമാൻ ജോയി കളപ്പുരതട്ടേൽ, ലെയിസൻ ബോർഡ് അംഗങ്ങളായി ജയിംസ് തുണ്ട ത്തിൽ, സോണി ആലപ്പാട്ട്, ബിൽഡിങ് ബോർഡ് സെക്രട്ടറി ആയി എബ്രാഹം നെല്ലിപ്പള്ളിൽ, ബിൽഡിംഗ് ബോർഡ് ട്രഷറർ ആയി ജോസ് ചാമക്കാല എന്നിവരേയും എതിരില്ലാതെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തോമസ് കൊരട്ടിയിൽ കെ.സി.വൈ. എൽ., കെസിവൈഎം, ഐക്കഫ്, ഡൽഹി കാത്തലിക് ക്നാനായ സൊസൈറ്റി, സൗദി ക്നാനായ അസ്സോസിയേഷൻ, എസ്.എം.സി.സി. തുടങ്ങിയ വിവിധ സംഘടനകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട ്. നിലവിൽ എച്ച്.കെ.സി.എസ്. സെക്രട്ടറി കൂടിയാണദ്ദേഹം. പുതിയ പ്രവർത്തക സമിതി എല്ലാ അംഗങ്ങളുടേയും സമ്പൂർണ്ണ പിന്തുണ പ്രതീക്ഷിക്കുന്നതായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.