You are Here : Home / USA News

സ്വവർഗ ദമ്പതികൾക്ക് വിവാഹ കേക്ക് നിഷേധിച്ചു: 135,000 നഷ്ടപരിഹാരം നൽകാൻ വിധി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 30, 2017 01:55 hrs UTC

ഒറിഗൺ∙ സ്വവർഗ്ഗ വിവാഹം ആഘോഷിക്കുന്നതിന് കേക്ക് ഉണ്ടാക്കി കൊടുക്കുവാൻ വിസമ്മതിച്ച ബേക്കറി ഉടമക 135,000 ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഒറിഗൺ അപ്പീൽ കോടതി വിധിച്ചു.വിധിക്കെതിരെ ഒറിഗൺ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ബേക്കറി ഉടമകൾ അറിയിച്ചു. 2013 മുതൽ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കേസില്‍ ബേക്കറി ഉടമകളുടെ മതവിശ്വാസമനുസരിച്ച് ലസ്ബിൻ വിവാഹം അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദമ്പതികളുടെ ആവശ്യം നിരാകരിച്ചത്.

മെലിസ, ഏരൺ ക്ലിൻ എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു സ്വീറ്റ് കേക്ക്സ് എന്ന ബേക്കറി പ്രവർത്തിച്ചിരുന്നത്. ഇവർക്കു വേണ്ടി കോടതിയിൽ യുഎസിലെ പ്രസിദ്ധ ലോ ഫേമായ ഫസ്റ്റ് ലിബർട്ടിയാണ് ഹാജരായത്. എന്നാൽ സ്വവർഗ്ഗ ദമ്പതികൾക്ക് കേക്ക് നിഷേധിച്ചത് അവർക്ക് മാനസി സംഘർഷത്തിന് ഇടയാക്കിയെന്നും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യവും ഫ്രീ സ്പീച്ചും നിഷേധിച്ചുവെന്നും ചൂണ്ടികാട്ടിയാണ് കോടതി നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.