You are Here : Home / USA News

ന്യുയോർക്കിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് 12 മരണം, നാലു പേർക്ക് പരുക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 29, 2017 03:48 hrs UTC

ന്യുയോർക്ക് (ബ്രോൺസ്): ബ്രോൺസിലെ അപ്പാർട്ട്മെന്റിന് തീപിടിച്ചു. ഒരു കുട്ടി ഉൾപ്പെടെ 12 പേർ മരിക്കുകയും നാലു പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതായി ന്യുയോർക്ക് മേയർ അറിയിച്ചു.

ന്യുയോർക്ക് സിറ്റിയിലെ സമീപ കാലസംഭവങ്ങളിൽ ഇത്രയും പേർ തീ പിടുത്തത്തിൽ കൊല്ലപ്പെടുന്നത് ആദ്യമായാണെന്നും മേയർ പറഞ്ഞു. അഞ്ചുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ആളി പടർന്ന തീ അണക്കുന്നതിനായി 160 അഗ്നിശമന സേനാംഗങ്ങളും നിരവധി വൊളണ്ടിയർമാരും അക്ഷീണ പ്രയത്നം നടത്തിയതായും മേയർ അറിയിച്ചു.

ഒരു വയസ്സ് മുതൽ 50 വയസ്സ് വരെയുള്ളവരാണ് മരിച്ചവരെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും കമ്മീഷനർ ഡാനിയേൽ പറഞ്ഞു. ഒന്നാംനിലയിൽ നിന്നാണ് തീ പടർന്നതെന്നും ന്യുയോർക്കിൽ അതിശൈത്യ മായിരുന്നിട്ടും രാത്രി ഏഴു മണിയോടെയാണ്  തീ നിയന്ത്രണാധീതമായതെന്നും കമ്മീഷനർ അറിയിച്ചു. ഒമ്പത് കുട്ടികൾ ഉൾപ്പെടെ 10 പേർ  2007 ൽ ബ്രോൺസിൽ ഉണ്ടായ തീ പിടിത്തത്തിൽ വെന്തു മരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.