You are Here : Home / USA News

ഫൊക്കാനയുടെ ജനറല്‍ ബോഡി മീറ്റിംഗ്‌ ന്യൂയോർക്കിൽ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, December 07, 2017 12:56 hrs UTC

ന്യൂയോർക്ക്‌ : നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ മാറ്റിവെച്ച ജനറല്‍ ബോഡി മീറ്റിംഗ്‌ 2017 ഡിസംബർ 9 അം തീയതി രാവിലെ പത്തുമണി മുതൽ ന്യൂ യോർക്കിലെ സിത്താർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റിൽ (38 Orange Town Shopping Center, Orange burgh , NY ) വെച്ച് കുടുന്നുതാണ് . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന വസ്‌തുതയാണ്‌. പ്രസ്തുത മീറ്റിങ്ങിൽ എല്ലാ അംഗ സംഘടനകളുടെ പ്രസിഡന്റ്‌മാർ, പ്രവിയസ് പ്രസിഡന്റ്‌, പ്രതിനിധികൾ,ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ്,ട്രസ്റ്റീ ബോർഡ്‌ മെംബേർസ് തുടങ്ങി യവർ പകെടുക്കുന്നതാണ്. ഈ ജനറല്‍ ബോഡി ഫൊക്കാനയുടെ പ്രവർത്തനങ്ങൽ വിലയിരുത്തുനതിനോടോപം ഫൊക്കാന ബൈ ലോക്ക് കാലാനുശ്രതമായ മാറ്റങ്ങൾ വരുത്തുന്നതും , ഭാവി പരിപാടികൾക്‌ അന്തിമ രൂപംനല്കുന്നതും ആണ് എന്നും ഭാരവാഹികൾ അറിയിച്ചു. ഈ വർഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ലേക്ക് എല്ലാ അംഗ സംഘടനകളുടെ ഭരവഹികളെയും സ്വാഗതം ചെയുന്നതായി തമ്പി ചാക്കോ-പ്രസിഡന്റ്‌ ;ജനറൽ സെക്രട്ടറി, ഫിലിപ്പോസ് ഫിലിപ്പ്-, ട്രഷർ ,ഷാജി വർഗിസ് ;ജോയ് ഇട്ടന്‍-എക്‌സി. വൈസ് പ്രസിഡന്റ്; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗിസ്,ഫൗണ്ടഷൻചെയർമാൻ പോൾ കറുകപ്പള്ളിൽ ,ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ലീലാ മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി ടെറൻസൺ തോമസ് തുടങ്ങിയവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.