You are Here : Home / USA News

തോമസ് കൂവള്ളൂര്‍ കെ.സി.എ.എച്ച് പ്രസിഡന്റ്

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, December 06, 2017 12:24 hrs UTC

ന്യുയോര്‍ക്ക്/ടെക്‌സസ്: മലയാളികള്‍ക്ക് ഒരു റിട്ടയര്‍മന്റ് കമ്യൂണിറ്റി സ്ഥാപിക്കാന്‍ ഒരു വ്യാഴവട്ടം മുന്‍പ് രൂപം കൊണ്ട കേരള ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് എല്‍.എല്‍. സിക്കു പുതിയ ഭരണ സമിതി. ഡിസംബര്‍ രണ്ടിനു ടെക്‌സസിലെ റോയ്‌സ് സിറ്റിയിലുള്ള കെ.സി.എ.എച്ച് ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ന്യു യോര്‍ക്കില്‍ നിന്നുള്ള തോമസ് കൂവള്ളൂര്‍ പ്രസിഡന്റായി പുതിയ ഭരണ സമിതി അധികാരം നാടകീയമായി പിടിച്ചെടുക്കുകയായിരുന്നു. ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായ (എല്‍.എല്‍.സി) കെ.സി.എ.എച്ചിന്റെ 149 അംഗങ്ങളില്‍ 104 പേര്‍ പുതിയ ഭരണ സമിതിയെ അനുകൂലിച്ചു. പങ്കെടുത്തത് കുറച്ചു പേര്‍ മാത്രമായിരുന്നുവെങ്കിലും തോമസ് കൂവള്ളൂരിന്റെ നേത്രുത്വത്തിലുള്ള വിഭാഗം ഭൂരിപക്ഷം അംഗങ്ങളുടെയും അധികാര പത്രം (പ്രോക്‌സി) നേരത്തെ വാങ്ങി വച്ചിരുന്നു. റിട്ടയര്‍മന്റ് കമ്യൂണിറ്റി എന്ന ആശയം കൊണ്ടുവരികയും അത് സാക്ഷാല്‍ക്കരിക്കാന്‍ നേത്രുത്വം കൊടുക്കുകയും ചെയ്ത വെരി റവ. ഫാ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്‌കോപ്പയാണു ഇതു വരെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത്.

 

ജനറല്‍ ബോഡിയില്‍ വച്ച് താനും മറ്റു ബോര്‍ഡ് അംഗങ്ങളും രാജി വച്ചുവെന്നും പുതിയ സമിതി അധികാരത്തില്‍ വന്നുവെന്നും അദ്ധേഹം അറിയിച്ചു. പുതിയ സമിതിയില്‍ താഴെപ്പറയുന്നവരാണു അംഗങ്ങള്‍: തോമസ് കൂവള്ളൂര്‍ (പ്രസിഡന്റ്); നൈനാന്‍ കുഴിവേലില്‍ (ന്യു യോര്‍ക്-വൈസ് പ്രസിഡന്റ്); ഏലിക്കുട്ടി ചാക്കോ (ടെക്‌സസ്-സെക്രട്ടറി); മത്തായി വര്‍ഗീസ് (മസച്ചുസെറ്റ്‌സ്-ട്രഷറര്‍); തെരേസ തെക്കേക്കണ്ടം (നോര്‍ത്ത് കരലിന-ജോ. സെക്രട്ടറി); ഡോ. എലിസബത്ത് താഴ്മണ്‍ (ജോ. ട്രഷറര്‍) ബോര്‍ഡംഗങ്ങള്‍: ജോര്‍ജ് ഏബ്രഹാം (ടെക്‌സസ്); ബേബി തോട്ടുകടവില്‍ (പെന്‍സില്വേനിയ) ജോസ് പതിയില്‍ (കാലിഫോര്‍ണിയ); സേവി മാത്യു (ഫ്‌ളോറിഡ); ആനി ഏബ്രഹാം (ന്യു യോര്‍ക്ക്) ഓഡിറ്റിംഗ്: ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ (അവാന്ത് ടാക്‌സ് ആന്‍ഡ് ഫീനാന്‍സ്); അറ്റോര്‍ണി ഫിനി ജെ. തോമസ് അറ്റോര്‍ണി ഫിനി ജേ. തോമസും ഫ്രീക്‌സ്‌മോന്‍ മൈക്കിളൂം ചെയ്ത സേവനങ്ങള്‍ക്ക് തോമസ് കൂവള്ളൂര്‍ പ്രത്യേകം നന്ദി പറഞ്ഞു.

ജനറല്‍ ബോഡി മീറ്റിംഗിലും ഇരുവരും സന്നിഹിതരായിരുന്നു. നവംബര്‍ ആദ്യം മെംബര്‍മാരുടെ യോഗം ന്യുയോര്‍ക്കിലെ യോങ്കേഴ്‌സില്‍ ചേര്‍ന്ന് 'സേവ് കെ.സി.എ.എച്ച് എല്‍.എല്‍.സി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അറ്റോര്‍ണിയെ നിയമിക്കാനും ഭരണ സമിതി ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു. കഴിയുന്നത്ര മെംബര്‍മാരുടെ പ്രോക്‌സി വാങ്ങുവാന്‍ തെരേസ തെക്കേക്കണ്ടത്തെയും നിയമ കാര്യങ്ങള്‍ക്കായി നൈനാന്‍ കുഴിവേലിനെയും കമ്യൂണിക്കേഷന്‍-ഫൈനാന്‍സ് ചുമതലകള്‍ വര്‍ഗീസ് മത്തായിയേയും ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്നാണു ജനറല്‍ ബോഡി വിളിക്കാന്‍ ഭരണ സമിതി തയ്യാറായത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.