You are Here : Home / USA News

സാധക സംഗീത പുരസ്കാരം

Text Size  

Story Dated: Thursday, November 30, 2017 11:44 hrs UTC

സുമോദ് നെല്ലിക്കാല

 

ന്യൂ യോര്‍ക്ക്: ന്യൂയോര്‍ക് ആസ്ഥാനമായി സംഗീതത്തിനുവേണ്ടി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സാധക സ്കൂള്‍ ഓഫ് മ്യൂസിക്, സംഗീതത്തിന്റെ വളര്‍ച്ചക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തികളെ ആദരിക്കുന്നതിനായി സാധക സംഗീത പുരസ്ക്കാരം ഏര്‍പ്പെടുത്തി. സാധക യുടെ ഈ പുരസ്ക്കാരം ഏര്‍പ്പെടുത്തുവാന്‍ പ്രശസ്ത സംഗീതജ്ഞരായ പണ്ഡിറ്റ് രമേശ് നാരായണ്‍, ഡോക്ടര്‍ കെ ഓമനക്കുട്ടി, കലൈ മാമണി പി ഉണ്ണികൃഷ്ണന്‍, എന്നിവരും റെവ. ഡോക്ടര്‍ ജോസഫ് പാലക്കല്‍ (സി എം ഐ), പ്രൊഫ. ജോയ് ടി കുഞ്ഞാപ്പു (ഡി എസ് സി. പി എച്ച് ഡി), ഡോക്ടര്‍ ആനി പോള്‍ എന്നിവരും, സാധക യുടെ അഭ്യുദയ കാംഷികളായ സുധാ കര്‍ത്ത, റെവ. ഫിലിപ്‌സ് മോടയില്‍, ദിലീപ് വര്ഗീസ്, അനിയന്‍ ജോര്‍ജ് , ഫ്രെഡ് കൊച്ചിന്‍, മനോഹര്‍ തോമസ്, പി കെ സോമരാജന്‍ എന്നിവര്‍ അംഗങ്ങളായ കമ്മറ്റി തീരുമാനിക്കുകയുണ്ടായി "പ്രഥമ സാധക സംഗീത പുരസ്കാരം" ഡിസംബര്‍ മൂന്നിന് വൈകിട്ട് 5 മണിക്ക് ഫിലാഡല്‍ഫിയയിലെ സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് യുവ പിന്നണി ഗായകന്‍ ഡോക്ടര്‍ കെ എസ് ഹരിശങ്കറിന്റെ സംഗീത സന്ധ്യയില്‍ വച്ച് പ്രഖ്യാപിക്കുമെന്ന് സാധകയുടെ ഡയറക്ടര്‍ കെ. ഐ. അലക്‌സാണ്ടര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.