You are Here : Home / USA News

ഡോ. പ്രിന്‍സ് -ആന്‍സി നെച്ചിക്കാട്ട് ദമ്പതികള്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 29, 2017 11:07 hrs UTC

നവംബര്‍ നാലു മുതല്‍ ഒന്‍പതു വരെ ഫ്രാന്‍സിസ് പാപ്പയുടെ വസതിയില്‍ താമസിക്കുവാനുള്ള അസുലഭ അവസരം പ്രിന്‍സ് - ആന്‍സി ദമ്പതികള്‍ക്ക് ലഭിച്ചു. നവംബര്‍ ഏഴിന് സാന്റാ മാര്‍ത്തയിലെ ഫ്രാന്‍സിസ്സ് പാപ്പയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. മാര്‍പ്പാപ്പയുടെ കൂടെ എല്ലാ ദിവസവും ഒന്നിച്ചു ഭക്ഷണം കഴിക്കുവാനുള്ള അവസരവും ദൈവം പ്രദാനം ചെയ്തു എന്നതില്‍ അതീവ സന്തുഷ്ടാരാണ്. നവംബര്‍ ഏഴിന് ഏഴുമണിക്കുള്ള സാന്ത മര്‍ത്തയിലെ പാപ്പയുടെ െ്രെപവറ്റ് ചാപ്പലില്‍ കുര്‍ബാനയില്‍ സംബന്ധിക്കുന്നതിനുമുള്ള അസുലാഭവസരം ലഭിച്ച പ്രിന്‍സ് -ആന്‍സി ദമ്പതികള്‍ ദൈവം തന്ന അനുഗ്രഹങ്ങള്‍ക്കും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയം കൊണ്ട് കൃതഞ്ജത പറയുകയാണ്. ഇന്റര്‍നാഷണല്‍ മാനേജ്മന്റ് കോണ്‍സുലേറ്റിങ് (1990) സിലിക്കണ്‍ വാലിയില്‍ ലോസ് ആള്‍ടോസ് ആസ്ഥാനമായി സ്ഥാപിക്കുകയും പ്രെസിഡന്റായി 2005 വരെ സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുകയും ചെയ്തു.

 

 

കഴിഞ ഇരുപത്തിയേഴു വര്‍ഷമായി കാലിഫോര്‍ണിയയില്‍ സ്ഥിരതാമസ്സമാക്കിയ ഡോക്ടര്‍ പ്രിന്‍സ്സ് നെച്ചിക്കാട്ടും കുടുംബവും സാന്‍ഫ്രാന്‍സിക്കോ ബേ ഏരിയയിലെ മലയാളികള്‍ക്കിടയിലെ നിറസാന്നിധ്യമാണ്. പ്രിന്‍സ് നെച്ചിക്കാട്ടിന് ബിസിനസ് മാനേജ്‌മെന്റില്‍ ഡോക്ടറല്‍ ഡിഗ്രിയും, ആന്‍സി പ്രിന്‍സ് നെച്ചിക്കാടന് റിയല്‍ എസ്‌റ്റേറ്റിലും ബിരുദം ഉണ്ട്. നോര്‍ത്തേണ്‍ കാലിഫോര്‍ണിയ മലയാളി അസ്സോസ്സിയേഷനില്‍ ബോര്‍ഡ് മെമ്പറായി മുന്‍കാലങ്ങളിലും, ചിക്കാഗോ രൂപതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍, സാന്‍ ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ പാരിഷ് കമ്മിറ്റി മെമ്പറായി നിലവിലും തികഞ്ഞ സേവനസന്നദ്ധതയോടെ പ്രവത്തിക്കുന്ന അദ്ദേഹം പ്രിന്‍സ് റിയല്‍റ്റി ആന്‍ഡ് ഫൈനാന്‍സ് എന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിന്റെ സ്ഥാപകനും പ്രസിഡന്റുമാണ്. പത്‌നി ആന്‍സി പ്രിന്‍സ്, പ്രിന്‍സ് റിയല്‍റ്റിയുടെ ജനറല്‍ മാനേജരായി 2005 മുതല്‍ സുത്യര്‍ഹമായി സേവനമനുഷ്ഠിക്കുന്നു. 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ അയി ഡോക്ടര്‍ പ്രിന്‍സ് നെച്ചിക്കാട് സേവനം അനുഷ്ഠിക്കുന്നു.

 

 

ഉത്തരകാലിഫോര്‍ണിയയിലെ വിശ്വവിഖ്യാതമായ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലും മറ്റനവധി അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലും നിരവധി പ്രബന്ധങ്ങളവതരിപ്പിച്ച ഡോക്ടര്‍ പ്രിന്‍സ് നെച്ചിക്കാട്ട് 2002 ല്‍ ജോര്‍ജ്ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ ഒരു സുപ്രധാന ബിസിനസ് അഡൈ്വസറി കൗണ്‍സിലിന്റെ കോ. ചെയര്‍മാനായി വാഷിങ്ങ്ടണ്‍ ഡി.സി ആസ്ഥാനമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ നെടുങ്കുന്നം സ്വദേശിയായ ഡോക്ടര്‍ പ്രിന്‍സ് നെച്ചിക്കാട്ടും കുടുംബവും 1990 മൂതല്‍ കാലിഫോര്‍ണിയയിലെ സണ്ണിവെയിലിലാണ് താമസ്സം. പത്‌നി ആന്‍സി പ്രിന്‍സ്, കടുത്തുരുത്തി പാലകന്‍ കുടുംബാംഗമാണ്. മക്കളായ പ്രിന്‍സിമോള്‍ നിയമവിദ്യാര്‍ത്ഥിയും പ്രിയാമോള്‍ മെഡിസിനും ഏഞ്ചല്‍മോള്‍ പത്താം കഌസ്സിലും പഠിക്കുന്നു. മേജര്‍ അര്‍ച്ചബിഷൊപ് കാര്‍ഡിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോണ്‍വൊക്കേഷന് (On 18 February 2012, Pope Benedict XVI ) നെച്ചിക്കാട് കുടുംബം സൈന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ സന്നിഹിതരായിരുന്നു എന്നത് വലിയ ഭാഗ്യമായി കരുതുന്നു. അന്‍സിക് വിശുദ്ധ ജോണ്‍ പോള്‍ പാപ്പായെ (February 8, I986) കോട്ടയം ക്‌നാനായ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലില്‍ വെച്ച് നേരിട്ട് കാണുവാനും ഇറ്റാലിയന്‍ ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാനും ഇറ്റാലിയനില്‍ ആശയ വിനിമയം നടത്തുവാനുമുള്ള ഭാഗ്യം ലഭിച്ചു എന്നതില്‍ അതീവ സന്തോഷവതിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.