You are Here : Home / USA News

വന്ദേ ജനനി അമേരിക്കയിലും കാനഡയിലും സന്ദർശനത്തിനൊരുങ്ങുന്നു

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Tuesday, November 28, 2017 12:15 hrs UTC

ന്യൂ യോർക്ക്‌ : അമേരിക്കൻ മലയാളിയുടെ കലാസ്വാദന ശൈലി തിരിച്ചറിഞ്ഞു കൊണ്ട് സ്റ്റാർ എന്റെർറ്റൈൻമെന്റും ആൽബെർട്ട ലിമിറ്റഡും ചേർന്ന് അമേരിക്കയിലും കാനഡയിലുമായി 40 തോളം വേദികളിൽ രമേഷ് പിഷാരടിയും,രമ്യ നമ്പീശനും,എം ജി ശ്രീകുമാറും, സിത്താര കൃഷ്ണകുമാറും, രഞ്ജിനി ജോസും ഒക്കെ ഒത്തു ചേർന്ന് നിറഞ്ഞാടിയ ട്രിബ്യുട്ട് ടു മോഹൻലാൽ, സ്നേഹ സംഗീതം എന്നീ ഐതിഹാസിക വിജയങ്ങൾക്ക് ശേഷം 2018 ഏപ്രിൽ മാസം മൂതൽ മലയാള സിനിമയിലെ പ്രശസ്ത നടിയും നർത്തകിയുമായ ദിവ്യാ ഉണ്ണിയും സംഘവും ചേർന്നൊരുക്കുന്ന 'വന്ദേ ജനനി ( എ ട്രിബ്യു ട്ട് ടു മദർഹുഡ് )' എന്ന പ്രൊഡക്ഷനുമായി അമേരിക്കയിലും കാനഡയിലും സന്ദർശനത്തിനൊരുങ്ങുന്നു. ഭാരതത്തിന്റെ പൈതൃകങ്ങളായ പുരാണ കഥകളിലെ, ലോകത്തിനു തന്നെ വീരോജ്വലമായ മാതൃകയായി മാറിയ അനേകം അമ്മമനസുകളുടെ മുന്നിൽ പ്രണാമമർപ്പിക്കുന്ന ഈ സംഗീത നൃത്ത ശിൽപം പുരാണങ്ങളിലെ താരപരിവേഷം നിറഞ്ഞ അമ്മമാരുടെ ചരിത്ര കഥകൾ പുതു തലമുറയ്ക്കായി വേദിയിലെത്തിക്കുകയാണ്. കേരളത്തിലെ പ്രമുഖ നർത്തകിമാരും കൊറിയോഗ്രാഫേഴ്‌സും അടങ്ങുന്ന ഒരു വലിയ സംഘവും ഈ സംഗീത നൃത്ത ശിൽപം അരങ്ങിലെത്തിക്കുവാൻ ദിവ്യാ ഉണ്ണിയോടൊപ്പം ഉണ്ട്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളടക്കം എല്ലാ മുൻനിര താരങ്ങളോടുമൊപ്പം ഹിറ്റ് സിനിമകൾ ചെയ്‌തിട്ടുള്ള, നൃത്തത്തിൽ ഉപരിപഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ദിവ്യാ ഉണ്ണി ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തെന്നിന്ത്യൻ സിനിമാ രംഗത്ത് തിരിച്ചെത്തുകയാണ്, ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും നിറകുടങ്ങളായ പുരാണത്തിലെ അമ്മമാരെ കുറിച്ച് വളരെ നാളുകളായി തന്റെ മനസ്സിലുണ്ടായിരുന്ന ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ പ്രൊഡക്ഷൻ എന്നും നിങ്ങൾക്ക് ഇതൊരു നവ്യാനുഭവം ആയിരിക്കുമെന്നും ഇത് ഒരു വൻ വിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ദിവ്യ ഉണ്ണി പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥിരം സ്റ്റേജ് ഷോകളിൽ നിന്നും വ്യതസ്തമായി ഒരു പുതിയ കൺസെപ്റ്റ് പ്രൊഡക്ഷനുമായിട്ടാണ് തങ്ങൾ ഇത്തവണയും നിങ്ങളിലേക്കെത്തുന്നതെന്ന് ബഡ്‌ജറ്റ്‌ സ്റ്റേജ് ഷോകളുടെ ശില്പികളായ ഇടിക്കുളയും ക്രിസിനും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിയ്കുക. ജോസഫ്‌ ഇടിക്കുള -201-421-5303, ക്രിസിൻ പൈനാടത്ത് : 403-619-5005 ജേക്കബ് വർഗീസ് : 567-698- STAR (7827) or visit http://www.starentertainment.world/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.