You are Here : Home / USA News

മാപ്പിന് നവ നേതൃത്വം, അനു സ്കറിയ രണ്ടാംവട്ടവും പ്രസിഡന്റ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 23, 2017 11:37 hrs UTC

ഫിലാഡല്‍ഫിയ: മൂന്നര പതിറ്റാണ്ടായി ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന കലാ-സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) നവംബര്‍ 19-നു കൂടിയ ജനല്‍ബോഡിയില്‍ വച്ചു 2018-ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: യോഹന്നാന്‍ ശങ്കരത്തില്‍, തോമസ് എം. ജോര്‍ജ്, ജോണ്‍സണ്‍ മാത്യു, ഏലിയാസ് പോള്‍. പ്രസിഡന്റ്- അനു സ്കറിയ, ജനറല്‍ സെക്രട്ടറി- തോമസ് ചാണ്ടി, വൈസ് പ്രസിഡന്റ് - ചെറിയാന്‍ കോശി, സെക്രട്ടറി- തോമസ് കുട്ടി വര്‍ഗീസ്, ട്രഷറര്‍- ഷാലു പുന്നൂസ്, അക്കൗണ്ടന്റ്- തോമസ് പി. ജോര്‍ജ്, കണ്‍വീനേഴ്‌സ്: ആര്‍ട്‌സ് - ടോം തോമസ്, സ്‌പോര്‍ട്‌സ് - ലിജോ ജോര്‍ജ്, യൂത്ത്- ജിജോ ജോര്‍ജ്,

പബ്ലിസിറ്റി & പബ്ലിക്കേഷന്‍സ്- സന്തോഷ് ഏബ്രഹാം, ലൈബ്രറി - ജയിംസ് പീറ്റര്‍, ഫണ്ട് റൈസിംഗ് - സാബു സ്കറിയ, എഡ്യൂക്കേഷന്‍ & ഐ.ടി - ബോബി വര്‍ക്കി, മാപ്പ് ഐ.സി.സി- ഫിലിപ്പ് ജോണ്‍, ചാരിറ്റി & കമ്യൂണിറ്റി - ബാബു കെ. തോമസ്, മെമ്പര്‍ഷിപ്പ് - ജോണ്‍ ഫിലിപ്പ് (ബിജു), വിമന്‍സ് ഫോറം- ആന്‍സി സ്കറിയ. കമ്മിറ്റി മെമ്പേഴ്‌സ്: ലിസി തോമസ്, സിബി ചെറിയാന്‍, ബെന്‍സണ്‍ പണിക്കര്‍, സ്റ്റാന്‍ലി ജോണ്‍, ഡാനിയേല്‍ പി. തോമസ്, വര്‍ഗീസ് പി. ചാക്കോ, ശ്രീജിത്ത് കോമത്ത്, ബാബു തോമസ്, രാജു ശങ്കരത്തില്‍, ജോര്‍ജുകുട്ടി ജോര്‍ജ്, വര്‍ഗീസ് ബേബി. ഓഡിറ്റേഴ്‌സ്: സിജു ജോണ്‍, ബിനു സി. തോമസ്. പ്രവാസി മണ്ണില്‍ സമ്പദ് സമൃദ്ധിയില്‍ നില്‍ക്കുമ്പോഴും പിറന്ന നാടിനേയും, അവിടെ ദുരിതവും ദുഖവും അനുഭവിക്കുന്നവരേയും സഹായിക്കാനുള്ള വ്യഗ്രത മാപ്പിന്റെ പ്രത്യേകതയാണ്.

2018-ലും വ്യത്യസ്തങ്ങളായ നൂതന പരിപാടികള്‍ കാഴ്ചവെയ്ക്കുകയും, മലയാളികളുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ ക്രിയാത്മകമായ പ്രതികരണം ഉണ്ടാകുമെന്നും പ്രസിഡന്റായി രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ട അനു സ്കറിയ അറിയിച്ചു. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ചുക്കാന്‍ പിടിച്ചത് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ സാബു സ്കറിയ, ബാബു കെ. തോമസ് എന്നിവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.