You are Here : Home / USA News

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ശിശുദിനം ആഘോഷിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, November 23, 2017 11:33 hrs UTC

ആല്‍ബനി (ന്യൂയോര്‍ക്ക്): ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ യുവജന വിഭാഗമായ "മയൂരം" ശിശുദിനം ആഘോഷിച്ചു. പുതിയ ഭാരവാഹികളുടെ (മയൂരം) തെരഞ്ഞെടുപ്പും അന്നേ ദിവസം നടന്നു. നവംബര്‍ 18 ശനിയാഴ്ച സെന്‍ട്രല്‍ അവന്യൂവിലെ ലിഷാസ് കില്‍ റിഫോംഡ് ചര്‍ച്ച് ഹാളിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. നിരവധി കുട്ടികളും മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. അസ്സോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ തോമസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ശിശുദിനത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ഇന്ത്യയില്‍ ശിശുദിനം എന്തുകൊണ്ട് ആഘോഷിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെക്കുറിച്ചും കുട്ടികള്‍ക്ക് വിവരണം നല്‍കി.

അതോടൊപ്പം തന്നെ കേരളത്തെക്കുറിച്ചും കേരളീയരുടെ സംസ്ക്കാരത്തെക്കുറിച്ചും വിശദീകരിച്ചു. 1995ല്‍ മയൂരത്തിന്റെ ആരംഭ കാലത്ത് അംഗമായിരുന്ന അനീഷ് മൊയ്തീന്‍ മയൂരത്തില്‍ അംഗമാകുന്നതിലൂടെ ലഭിക്കുന്ന അറിവും പരിജ്ഞാനവും എങ്ങനെ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തില്‍ സ്വാധീനം ചെലുത്തുമെന്ന് കുട്ടികള്‍ക്ക് ലഘുവിവരണം നല്‍കി. അമല്‍ തോമസായിരുന്നു മോഡറേറ്റര്‍. കുട്ടികളുടെ ചോദ്യത്തിന് അനീഷ് വിശദമായ മറുപടി നല്‍കി. തുടര്‍ന്ന് ശിശുദിനത്തെക്കുറിച്ച് സ്ലൈഡ് ഷോ, ക്വിസ് മത്സരം, മുതലായ പരിപാടികളും ഉണ്ടായിരുന്നു. വിശ്വേഷ് പ്രസാദ് ആയിരുന്നു സ്ലൈഡ് ഷോ കൈകാര്യം ചെയ്തത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മയൂരം കോഓര്‍ഡിനേറ്ററുമായ മിലന്‍ അജയ് പരിപാടികള്‍ നിയന്ത്രിച്ചു. ഹെന ഫാത്തിമ ഷിജു എം.സി.യായി പ്രവര്‍ത്തിച്ചു.

'മയൂര'ത്തിന്റെ 2018ലെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു: ലയ മത്തായി (പ്രസിഡന്റ്), ഹെന ഫാത്തിമ ഷിജു (വൈസ് പ്രസിഡന്റ്), മായ ദിനേശ് (സെക്രട്ടറി), അഞ്ജലി കുരിയന്‍ (ട്രഷറര്‍). കമ്മിറ്റി അംഗങ്ങള്‍: സാറ ജേക്കബ്, അല്‍ഫാ മത്തായി, ദിയ മത്തായി, ആന്‍ഡ്രിയ തോമസ്, സാന്ദ്ര സുനില്‍, മായ തയ്ക്കല്‍. www.cdmany.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.