You are Here : Home / USA News

ഫോമാ കണ്‍വന്‍ഷന്റെ കോര്‍ഡിനേറ്റര്‍മാരായി സണ്ണി എബ്രഹാം, ജോണ്‍ പാട്ടപ്പതി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, November 22, 2017 11:47 hrs UTC

ചിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയ്ക്കടുത്ത് ഷാംബര്‍ഗ്ഗ് സിറ്റിയിലുള്ള റെനസന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്റര്‍മാരായി ഫിലാഡല്‍ഫിയയില്‍ നിന്നുള്ള സണ്ണി എബ്രഹാമിനേയും, ചിക്കാഗോയില്‍ നിന്നുള്ള ജോണ്‍ പാട്ടപ്പതിയെയും തിരഞ്ഞെടുത്തു. ഫോമായുടെ മുന്‍ ദേശീയ സമിതി അംഗവും, ഫിലാഡല്‍ഫിയയിലെ കലാ എന്ന സംഘടനയുടെ പ്രസിഡന്റുമൊക്കെയായി സണ്ണി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോമായുടെ സെന്‍ട്രല്‍ റീജിയന്റെ ട്രഷറാര്‍, ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്റെ ഇപ്പോളത്തെ പ്രസിഡന്റ്, മുന്‍ വൈസ് പ്രസിഡന്റ്, ചിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റി മുന്‍ വൈസ് പ്രസിഡന്റ് തുടങ്ങി, വിവിധ സാംസ്‌ക്കാരിക രംഗങ്ങളില്‍ തന്റെതായ വ്യക്തിത്വം തെളിയിച്ച ചിക്കാഗോയില്‍ നിന്നുള്ള ജോണ്‍ പാട്ടപ്പതി ജോണ്‍ ആണ് മറ്റൊരു കോര്‍ഡിനേറ്റര്‍.

മുന്‍ ദിനരാത്രങ്ങളിലായി നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും ഒരുമിച്ചു കൂടി, അഘോഷമാക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍, അമേരിക്കയില്‍ നിന്നും, നാട്ടില്‍ നിന്നും മാധ്യമ, സിനിമ, രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, പ്രൊവിന്‍സുകളില്‍ നിന്നുമായി ഏകദേശം 69 അംഗ സംഘടനകളുണ്ട് ഇന്ന് ഫോമയ്ക്ക്. ഈ 69 സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ കുടുബമായി പങ്കെടുക്കുന്ന ഈ കണ്‍വന്‍ഷനില്‍, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, ആണ്‍പെണ്‍ വിത്യാസമില്ലാതെ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലുള്ള കലാപരിപാടികളും, ഡി. ജെ. നൈറ്റും ഒക്കെ ചിക്കാഗോ കണ്‍വന്‍ഷനില്‍ ഉണ്ടാകും. നവംബര്‍ 30 ന് മുമ്പ് കണ്‍വന്‍ഷര്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍, ഒരു ഫാമിലി രജിസ്‌ട്രേഷന് ഫീസ് $999/ ആയിരിക്കും. അതിനു ശേഷം $1250 ആയി കൂടുമെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍ കണ്‍വന്‍ഷനുകളിലെ വന്‍ വിജയമായിരുന്ന മലയാളി മങ്ക, മിസ് ഫോമാ തുടങ്ങി ഒട്ടനവധി പരിപാടികള്‍ ഈ കണ്‍വന്‍ഷനിലും ഉണ്ടാകും. കണ്‍വന്‍ഷനെ കുറിച്ച് കൂടുതല്‍ അറിയുവാനും, രജിസ്റ്റര്‍ ചെയ്യുവാനും www.fomaa.net എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.