You are Here : Home / USA News

ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് നവ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 22, 2017 11:39 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗവും 2018 -19 പ്രവര്‍ത്തന കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ചു നടത്തപ്പെട്ടു. ടോമി കണ്ണാല (പ്രസിഡന്റ്), ജോസ് ഓലിയാനി (വൈസ് പ്രസിഡന്റ്), ലിന്‍സണ്‍ തോമസ് കൈതമലയില്‍ (സെക്രട്ടറി), തോമത് ഡിക്രൂസ് (ജോയിന്റ് സെക്രട്ടറി), രാജു മാനുങ്കല്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. ജോര്‍ജ് വെണ്ണികണ്ടം, സന്തോഷ് കുര്യന്‍, സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍, ബെന്നി കുര്യാക്കോസ്, സോയി മാത്യു, ജോസഫ് ആന്റണി എന്നിവരെ ബോര്‍ഡ് അംഗങ്ങളായി തെരഞ്ഞെടുത്തു. ജിനോ ജോണ്‍ മഠത്തിലിനെ അസോസിയേഷന്റെ ഓഡിറ്ററായും തെരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.