You are Here : Home / USA News

കുണ്ടറ സംഗമം

Text Size  

Story Dated: Monday, October 30, 2017 12:39 hrs UTC

 ഡോ.മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: കുണ്ടറയും അതിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നും ഹൂസ്റ്റണിലും അതിന്റെ സമീപ സിറ്റികളിലും താമസിക്കുന്നവരുടെ ഒരു കുടുംബ സംഗമം സ്റ്റാഫോര്‍ഡിലുള്ള ജോര്‍ജ് വര്‍ഗ്ഗീസിന്റെ ഭവനത്തില്‍ നടന്നു. കെ.കെ.ജോണ്‍ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. ഡോ.അഡ്വ.മാത്യു വൈരമണ്‍ മനുഷ്യജീവിതത്തിന്റെ ദൈര്‍ഘ്യത്തെക്കുറിച്ചു പ്രഭാഷണം നടത്തി. ജോണ്‍ ലൂക്കോസ്, ഗീവര്‍ഗ്ഗീസ് കൊച്ചുമ്മന്‍, തങ്കച്ചന്‍ ലൂക്കോസ് എന്നിവര്‍ പ്രാര്‍ത്ഥിച്ചു. കുണ്ടറ അസോസിയേഷന്റെ കാര്യങ്ങള്‍ അംഗങ്ങളെ അറിയിക്കുന്നതിനുവേണ്ടി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. പി.എം.ജോണ്‍ എല്ലാവര്‍ക്കും കൃതജ്ഞത പറഞ്ഞു. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു അതിഥിയായി യോഗത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.