You are Here : Home / USA News

ഡാളസ് പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് വാര്‍ഷിക കണ്‍വന്‍ഷന്‍

Text Size  

Story Dated: Friday, October 27, 2017 09:39 hrs UTC

 

 
 
 
ഡാളസ്: ഡാളസിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് സഭകളില്‍ നിìമുള്ള മലയാളി യുവജനങ്ങളുടെ പൊതു ഐക്യവേദിയായ പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസ് (പി.വൈ.സിഡി) 2017-ലെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 27 മുതല്‍ 28 വരെ മെട്രോ ചര്‍ച്ച് ഓഫ്‌ഗോഡ്, 13930 ഡിസ്ട്രിബൂഷന്‍ വേയ്, ഫാര്‍മേര്‍സ് ബ്രാഞ്ച്. ടെക്‌സാസ് 75234 വെച്ച് നടക്കുന്നതാണ്.

പാസ്റ്റര്‍ ജോഷ്വാ ജോണ്‍സ് മുഖ്യ പ്രസംഗകനായിരിക്കും. കഴിഞ്ഞ 35 വര്‍ഷങ്ങളായി ഡാളസ് പട്ടണത്തിലെ യുവജനങ്ങളുടെ ഐക്യവേദിയായി നടന്നു കൊണ്ടിരിക്കുന്ന പിവൈസിഡിയുടെ 36-ാമത് വാര്‍ഷീകസമ്മേളനത്തിനോടനുബന്ധിച്ചു നടക്കുന്ന സംയുക്ത ആരാധന ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെ എല്‍സ്മാന്‍ സെന്റര്‍, 2351 പെര്‍ഫോര്‍മന്‍സ് ഡ്രൈവ്, റിച്ചാര്‍ഡ്‌സണ്‍, ടെക്‌സാസ് 75082 വെച്ച് നടക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജുതോമസ് (പ്രസിഡന്റ്): 214.909.2750, ഷോണി തോമസ് (കോര്‍ഡിനേറ്റര്‍): 972.814.1213, അലന്‍ മാത്യു (ട്രഷറാര്‍): 469.387.6394.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.