You are Here : Home / USA News

ഷെറിന്‍ മാത്യുവിന്റെ തിരോധാനം: കേരള അസോസിയേഷന്‍ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, October 20, 2017 11:00 hrs UTC

റിച്ചര്‍ഡ്‌സണ്‍ (ഡാലസ്): ഡാളസിലെ റിച്ചര്‍ഡ്‌സനില്‍ നിന്നും കാണാതായ ബാലികക്കുവേണ്ടിയുളള അനേഷണം പുരോഗമിക്കുമ്പോള്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും കൂടിയ സംയുകത യോഗത്തില്‍ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേസന്വേഷിക്കുന്ന റിച്ചാര്‍ഡ്‌സണ്‍ പൊലീസിനു കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും ചേര്‍ന്ന് അയച്ച സംയുക്ത പ്രസ്താവനയില്‍ സൗത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ദു:ഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ക്ക് തങ്ങളാല്‍ കഴിയുന്ന എല്ലാവിധ സഹായസഹകരണങ്ങളും മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു ഇരു സംഘടനകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മലയാളി കമ്മ്യുണിറ്റിയുടെ പ്രാര്‍ത്ഥനയും അന്വേഷണത്തിന് ശുഭപര്യവസാനവും കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ബാബു മാത്യുവും ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് മാത്യു കോശിയും ചേര്‍ന്നയച്ച സംയുകത പ്രസ്താവനയില്‍ അറിയിച്ചു.

 

 

 

 

കേരളാ അസോസിയേഷന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി പലവട്ടം ബന്ധപ്പെട്ടതായും ബാലികയെപറ്റി അറിയാവുന്ന വിവരങ്ങള്‍ കൈമാറിയതായും കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ബാബു മാത്യു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒക്ടോബര്‍ 7 നാണു ഷെറിന്‍ മാത്യുസിനെ കാണാതായത്. രണ്ടാഴ്ച പിന്നിടുമ്പോള്‍ ബാലികയുടെ തിരിച്ചുവരവിനായായി മലയാളി സമൂഹം പ്രാര്‍ത്ഥനയോടെ കാതോര്‍ക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.