You are Here : Home / USA News

നൈനായുടെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, October 19, 2017 11:48 hrs UTC

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും പ്രമുഖ നഴ്‌സിങ് സംഘടനകളിലൊന്നായ നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നൈനാ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെയും 2015 ല്‍ ആരംഭിച്ച Advanced Practice Nurses forum (APN forum) ന്റെയും സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ് . ഡിസംബര്‍ 2 ശനിയാഴ്ച ഹോളിഡേ ഇന്‍ ഹോട്ടലില്‍(1160, southwest fwy, Huston,Texas-77031) നടത്തുന്ന കോണ്‍ഫറന്‍സ് രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 5ന് സമാപിക്കും. Advancing Health through excellence in clinical Practice എന്ന വിഷയത്തെ ആധാരമാക്കി ഗഹനമായ പഠനങ്ങളും ചര്‍ച്ചകളും കോണ്‍ഫറന്‍സിനെ സജീവമാക്കും. ആരോഗ്യ സേവന രംഗത്തെ പുതു പ്രവണതകളും, സാധ്യതകളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം നഴ്‌സുമാരുടെ കഴിവും മികവും എങ്ങനെ ആരോഗ്യ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാം എന്നും ചര്‍ച്ച ചെയ്യപ്പെടും.

 

 

 

വിവിധ വിഷയങ്ങളെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കുന്നതിന് അമേരിക്കയിലെ പ്രമുഖരും വിദഗ്ദ്ധരുമായ വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. റജിസ്റ്റേര്‍ഡ് നഴ്‌സുമാര്‍, അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സുമാര്‍, ഫിസിഷ്യന്‍ അസിസ്റ്റന്റുമാര്‍, നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. നൈനായുടെ പ്രസിഡന്റ് ഡോ. ജാക്കി മൈക്കിള്‍, APN ചെയറും കോണ്‍ഫറന്‍സ് ചെയറുമായ ലിഡിയാ ആല്‍ബുക്കര്‍ക്ക്, IANAGH പ്രസിഡന്റും APN ഫോറം ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ചെയര്‍പേഴ്‌സണുമായ അക്കാമ്മ കല്ലേല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വമായി ലഭിക്കുന്ന ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് വിജയിപ്പിക്കാവാന്‍ സംഘാടകര്‍ ആഹ്വാനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അക്കാമ്മ കല്ലേല്‍ : 281 620 8228 accammakallel@gmail.com Iydia170461@yahoo.com വെബ്‌സൈറ്റ് :www.nainausa.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.