You are Here : Home / USA News

WMC പരിസ്ഥിതി സംരക്ഷണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

Text Size  

Story Dated: Thursday, October 19, 2017 11:32 hrs UTC

ന്യൂജേഴ്‌സി: വരും തലമുറക്കായി പ്രകൃതിരമണീയമായ ഭൂമിയെ എങ്ങനെ കത്ത് സൂക്ഷിക്കാം എന്ന ആശയത്തിൽ വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യൂത്ത് ഫോറം നടത്തിയ പരിസ്ഥിതി സംരക്ഷണ മത്സരത്തിലെ "We can SEE" (Save Earth and Environment )) വിജയികളെ പ്രഖ്യാപിച്ചു.
 

വിവിധ വേൾഡ് മലയാളി കൌൺസിൽ പ്രൊവിൻസുകളിൽ നിന്നും ലഭിച്ച 75 ഓളം എൻട്രികളിൽ നിന്നുമാണ് മത്സര വിജയികളെ തിരഞ്ഞെടുത്തത് വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ.എ.വി.അനൂപ് , ഡോ മെലാനി മാക്ടെർമൊട്ട് (sustainability ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളേജ് ഓഫ് ന്യൂജഴ്‌സി) എന്നിവരടങ്ങിയ പാനലാണ് വിജയികളെ നിർണയിച്ചത് .അമേരിക്ക റീജിയൻ യൂത്ത് ഫോറം പ്രസിഡന്റ് സുധീർ നമ്പ്യാർ, യൂത്ത് ഫോറം കോർഡിനേറ്റർമാരായ പിൻടോ ചാക്കോ (ജോയിന്റ് സെക്രട്ടറി , അമേരിക്ക റീജിയൻ) , ജിനേഷ് തമ്പി (PRO , അമേരിക്ക റീജിയൻ) എന്നിവരാണ് മത്സരവിജയികളെ പ്രഖ്യാപിച്ചത്.
 

ഡേവ് പിൻടോ നയിച്ച ടീമിനാണ് ഒന്നാം സമ്മാനം. ഇരുനൂത്തമ്പതു ഡോളറാണ് വിജയികൾക്കുള്ള സമ്മാനം . സന ഗുപ്ത ,ഫ്രാഞ്ചെസ്ക്ക ബോസ്സ്‌ലെറ്റ്,ഡാനിയേല ബോസ്സ്‌ലെറ്റ് എന്നിവരാണ് ഡേവ് പിൻടോയുടെ ടീം അംഗങ്ങൾ. അർജുൻ നായർ നയിച്ച ടീമിനാണ് നൂറ്റമ്പതു ഡോളറിന്റെ രണ്ടാം സമ്മാനത്തിന് അർഹരായത്.ശ്രേയാസ് അരവിന്ദൻ,അജയ് നായർ,അശ്രിത്ത് എന്നിവരാണ് മറ്റു ടീം അംഗങ്ങൾ .നൂറു ഡോളറിന്റെ മൂന്നാം സ്ഥാനത്തിന് അഭിഷേഖ് ഹരിഹരൻ നയിച്ച ടീം അർഹരായി . അവിനാശ് കൈമൾ, വരുൺ ചാരി,നീന എന്നിവരാണ് ടീം അംഗങ്ങൾ.
 

മത്സരത്തിലേക്ക് ഏറ്റവും കൂടുതൽ എൻട്രികൾ ലഭിച്ച ന്യൂജേഴ്‌സി പ്രൊവിൻസിനെ ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷണ സൗഹൃദ പ്രൊവിൻസ് ആയി തിരഞ്ഞെടുത്തു മത്സരത്തിലെ സംഘാടകർ സ്പോണ്സർമാരായ seedsofinda.com, ProgressiveHand.com and Eventnshow.com എന്നിവർക്ക് പ്രത്യേകം നന്ദി അറിയിച്ചു.
 

ഭൂമിയുടെ ഇക്കോ സിസ്റ്റം വിവിധ തലങ്ങളിൽ നിന്നും വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി വലിയ തോതിൽ വർധിച്ച സാഹചര്യത്തിലാണ് വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ ഈ മത്സരം സംഘടിപ്പിച്ചത്.
 

ഈ വർഷം ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനമായി ആഘോഷിച്ച പശ്ചാത്തലത്തിൽ വേൾഡ് മലയാളി കൌൺസിൽ യൂത്ത് ഫോറം യുവജനങ്ങളുടെ ഇടയിൽ പ്രകൃതിസംരക്ഷണത്തിന്റെ ബോധവൽകരണത്തിനു ഉതകും വിധം കൂടുതൽ പരിപാടികൾക്ക് നേതൃത്വം നൽകണം എന്നതായിരുന്നു ഈ മത്സരത്തിന് പിന്നിലെ പ്രചോദനം.
 

മത്സര വിജയികളെ അഭിനന്ദിക്കുന്നതിനോടൊപ്പം യൂത്ത് ഫോറം പരിസ്ഥിതി സംരക്ഷണത്തിനായി സംഘടിപ്പിച്ച ഈ മത്സരത്തിന് യുവജനങ്ങളുടെ ഇടയിൽ ലഭിച്ച വലിയ പിന്തുണ മത്സരാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധത വെളിവാക്കിയെന്നും എല്ലാവരുടെയും സഹകരണത്തിന് വേൾഡ് മലയാളി കൌൺസിൽ യൂത്തു ഫോറം പ്രസിഡന്റ് സുധീർ നമ്പ്യാർ കൃതജ്ഞത പറഞ്ഞു.
 

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ , ഗ്ലോബൽ പ്രസിഡന്റ് ഡോ. എ .വി. അനൂപ് , ഗ്ലോബൽ യൂത്ത് ഫോറം ചെയർമാൻ രാജേഷ് ജോണി , അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ ജോർജ് പനക്കൽ , പ്രസിഡന്റ് പി സി മാത്യു , സെക്രട്ടറി കുര്യൻ സക്കറിയ , ട്രെഷറർ ഫിലിപ്പ് മാരേട്ട് ഉൾപ്പടെയുള്ള ഭാരവാഹികൾ ഈ മത്സരത്തിന് നൽകിയ അകമഴിഞ്ഞ പിന്തുണക്കും എല്ലാ സഹകരണത്തിനും യൂത്തു ഫോറം പ്രസിഡന്റ് സുധീർ നമ്പ്യാരും, യൂത്ത് ഫോറം ഭാരവാഹികളായ പിൻടോ ചാക്കോ , ജോജി തോമസ് , ജിനേഷ് തമ്പി യുവഫോറം അംഗങ്ങളായ ശ്രേയസ് അരവിന്ദൻ. ശ്രീവർഷ കലോത്, ആബേൽ സക്കറിയ, ഓസ്റ്റിൻ ജോസഫ് എന്നിവർ പ്രത്യേകം നന്ദി രേഖപ്പെടുത്തി ന്യൂജേഴ്‌സി പ്രൊവിൻസിനെ ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷണ സൗഹൃദ പ്രൊവിൻസായി തെരഞ്ഞെടുത്തതിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ തോമസ് മൊട്ടക്കൽ, പ്രസിഡന്റ് തങ്കമണി അരവിന്ദൻ എന്നിവർ അഭിമാനം രേഖപ്പെടുത്തി.
 

  http://wmcnj.org/see/wecansee.html
 

 വാർത്ത - ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.