You are Here : Home / USA News

ബിനോയി തോമസ്‌ മെരിലാന്‍ഡ് എന്‍വയണ്‍മെന്റല്‍ ജസ്റ്റിസ് ആന്റ് സസ്റ്റയിനബിള്‍ കമ്യൂണിറ്റീസ് തലവന്‍

Text Size  

Story Dated: Sunday, September 29, 2013 12:26 hrs UTC

അനിയന്‍ ജോര്‍ജ്‌

 

സ്റ്റേജുകള്‍ക്കും ഫോട്ടോ ചാന്‍സുകള്‍ക്കും വേണ്ടി ഓടി നടക്കുന്ന അമേരിക്കയിലെ സംഘടനാ നേതാക്കളില്‍ വേറിട്ട ശബ്‌ദമായി നിലകൊള്ളുന്ന ഫോമയുടെ മുന്‍ സെക്രട്ടറി കൂടിയായ ബിനോയി തോമസിനെ തേടി വലിയൊരു ബഹുമതിയെത്തിയിരിക്കുന്നു. മേരിലാന്റ്‌ ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒമാലി, ബിനോയി തോമസിനെ EJSE (Enviormental Justice and Sustainable Communities)-യുടെ തലവനാക്കി നിയമിച്ചുകൊണ്ട്‌ ഉത്തരവിറക്കിയത്‌ നോര്‍ത്ത്‌ അമേരിക്കയിലെ രണ്ടാം തലമുറയിലെ നേതാക്കള്‍ക്കുള്ള അംഗീകാരമാണ്‌. അല്ലെങ്കില്‍ നിശബ്‌ദ സേവനത്തിലൂടെ മുഖ്യ രാഷ്‌ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിനോയി തോമസിനെ ഈ അംഗീകാരം തേടിവരികയില്ലായിരുന്നു. തികച്ചും അര്‍ഹതയ്‌ക്കുള്ള അംഗീകാരം. ഏഷ്യന്‍ കമ്യൂണിറ്റിക്കുവേണ്ടി പ്രത്യേകിച്ച്‌ മലയാളി കമ്യൂണിറ്റിക്കുവേണ്ടി ഇന്ത്യന്‍ എംബസിയിലും അമേരിക്കന്‍ സെനറ്റിലും കോണ്‍ഗ്രസിലും നിര്‍ണ്ണായക സ്വാധീത്തോടെ പ്രവര്‍ത്തിക്കുന്ന ബിനോയി തോമസിന്റെ ശൈലി അമേരിക്കന്‍ സംഘടനാ നേതാക്കള്‍ക്ക്‌ ഒരു മാതൃകയാണ്‌.

 

രാഷ്‌ട്രീയക്കാരുടേയും സിനിമാക്കാരുടേയും ഇടയില്‍ ഇടിച്ചുകയറി ഫോട്ടോയ്‌ക്ക്‌ പോസു ചെയ്‌ത്‌ മിനിറ്റുകള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ മീഡിയകളിലും ന്യൂസ്‌ പേപ്പറുകളിലും പബ്ലിഷ്‌ ചെയ്‌ത്‌ സ്വയം `നേതാക്കള്‍' എന്ന്‌ അവകാശപ്പെടുന്ന മലയാളി നേതാക്കളുടെ ലോകത്താണ്‌ നാം ജീവിക്കുന്നത്‌. കേരളത്തിലെ വൃത്തികെട്ട ഗ്രൂപ്പ്‌ രാഷ്‌ട്രീയവും ജാതി രാഷ്‌ട്രീയവും അമേരിക്കയിലെത്തിച്ച്‌, ദശാബ്‌ദങ്ങളായി സംഘടനയുടെ അമരത്തിരിക്കുന്ന മേല്‍പ്പറഞ്ഞ ഗണത്തില്‍പ്പെട്ട നേതാക്കള്‍ തങ്ങളുടെ രാഷ്‌ട്രീയ ശൈലി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മുഖ്യധാരാ രാഷ്‌ട്രീയ രംഗത്തും സംഘടനാ പ്രവര്‍ത്തന രംഗത്തും വേറിട്ട പ്രവര്‍ത്തനശൈലിയിലൂടെ സ്വന്തമായ കൈയ്യൊപ്പ്‌ പതിപ്പിച്ച ബിനോയി തോമസിനെ വിവിധ തലങ്ങളിലുള്ള നിരവധി സംഘടനാ നേതാക്കളും ആത്മീയ നേതാക്കളും അഭിനന്ദനം അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ അംബാസിഡര്‍ ഉള്‍പ്പടെ നിരവധി ഉദ്യോഗസ്ഥര്‍ ബിനോയിയെ അഭിനന്ദിച്ചു. ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഫോമാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി, മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്‌, ബേബി ഊരാളില്‍, സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്‌, ജോണ്‍ സി. വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, ജോസഫ്‌ ഔസോ, ഷാജി എഡ്വേര്‍ഡ്‌, എം.ജി മാത്യു എന്നിവരും അഭിനന്ദനങ്ങള്‍ നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.