You are Here : Home / USA News

വളണ്ടിയര്‍ സേവനം രാജ്യത്തിന് അഭിമാനം

Text Size  

Story Dated: Wednesday, September 25, 2013 10:59 hrs UTC

ചെറിയാന്‍ കിടങ്ങന്നൂര്‍


ഹാജിമാര്‍ക്ക് വേണ്ടിയുള്ള മലയാളി സന്നദ്ധ സംഘടനകളുടെ സൗജന്യ സേവനം ദൈവീകപ്രീതി നേടുന്നതോടൊപ്പം ഇന്ത്യാ രാജ്യത്തിന് ഇതര രാജ്യങ്ങള്‍ക്കിടയില്‍ അഭിമാന തിലകം ചാര്‍ത്തിയിട്ടുണ്ടെന്ന് സൗദി കെഎംസിസി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപൊയില്‍ പറഞ്ഞു.

അസീസിയ കെഎംസിസി ഹജ്ജ് വളണ്ടിയര്‍ മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ സല്‍പേര് നിലനിര്‍ത്തി മുന്നോട്ടു പോവാന്‍ എല്ലാ മലയാളീ സന്നദ്ധ സേവകന്മാരും ജാഗ്രത പാലിക്കണമെന്നും നാട്ടിലുള്ള പ്രവര്ത്തകരെ ഉപയോഗപ്പെടുത്തി കരിപ്പൂര്‍ ഹജ്ജ് ഹൗസിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ച അസീസിയ കെഎംസിസി അഭിനന്ദനമര്‍ഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാപ്പ പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. മജീദ് കൊണ്ടോട്ടി യോഗം ഉദ്ഘാടനം ചെയ്തു. അമാനത്ത് മുഹമ്മദ് ഫയ്‌സി ഉല്‌ഭോധന പ്രസംഗം നടത്തി. മക്ക കെ.എം.സി.സി. ട്രഷറര്‍ സുലൈമാന്‍ മാളിയേക്കല്‍ ,നാസര്‍ കിന്‍സാര, സലാം ഇരുമ്പുഴി, നാസര്‍ പൂക്കോട്ടൂര്‍ ,ജാഫര്‍ വളാഞ്ചേരി, ലത്തീഫ് പോന്നംബിളി എന്നിവര്‍ പ്രസംഗിച്ചു. സലിഹ് ഫറോക്ക് സ്വാഗതവും സലാം കൊടക് നന്ദിയും പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.