You are Here : Home / USA News

രാജു പടയാട്ടിലിന്റെ 'തടവറയിലെ പക്ഷി' പ്രകാശനം ഫിലഡല്‍ഫിയയില്‍

Text Size  

Story Dated: Saturday, September 14, 2013 12:02 hrs UTC

ഫിലഡല്‍ഫിയ: രാജു പടയാട്ടിലിന്റെ 'തടവറയിലെ പക്ഷി' എന്ന കവിതാ സമാഹാരം ഫിലഡല്‍ഫിയയില്‍ പ്രകാശനം ചെയ്യുന്നു. സെപ്റ്റംബര്‍ 21ന് സെന്റ് തോമസ് സീറോ മലബാര്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ അങ്കണത്തില്‍ വച്ചു നടത്തപ്പെടുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയ യൂണിറ്റിന്റെ ഉദ്ഘാടനത്തോടും ഓണാഘോഷ പരിപാടികളോടും അനുബന്ധിച്ചായിരിക്കും പ്രകാശനം നടക്കുക. റവ.ഡോ പാലക്കപ്പറമ്പില്‍ അച്ചന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയ യൂണിറ്റ് പ്രസിഡന്റ് സാബു ജോസഫ് സി.പി.എയ്ക്ക് പുസ്തകം നല്‍കിയായിരിക്കും ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുക. പ്രകാശന വേളയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മറ്റു മുതിര്‍ന്ന നേതാക്കന്മാരും സാമൂഹിക സാംസ്‌കാരിക നായകരും പങ്കെടുക്കും. അങ്കമാലി പറൂക്കാരന്‍ പടയാറ്റില്‍ കുടുംബാഗമായ രാജു കോളേജ് വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലേക്ക് കുടിയേറി. ഭാര്യ ലിസിയോടും അലക്‌സാണ്ടര്‍ , ആഷ്‌ലി എന്നീ രണ്ടുമക്കളോടുമൊപ്പം ഫിലഡല്‍ഫിയയില്‍ സന്തുഷ്ട ജീവിതം നയിക്കുന്ന രാജു സിറ്റി ഓഫ് ഫിലഡല്‍ഫിയ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ കൂടിയാണ്. മറ്റുള്ളവരുടെ കവിതകളില്‍ നിന്നും, കൂടാതെ കേരളത്തില്‍ കണ്ടുവരുന്ന അഴിമതി, പാരവെപ്പ്, നാടിനെ നശിപ്പിക്കുന്ന രാഷ്ട്രീയം എന്നിവയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടുമാണ് ഈ സമാഹാരത്തിലെ കവിതകള്‍ അദ്ദേഹം രചിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.