You are Here : Home / USA News

കേരളാ അസോസിയേഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, August 16, 2013 12:20 hrs UTC

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലാസിന്റെ ആഭിമുഖ്യത്തില്‍ ടെക്‌സാസിലെ പതിമൂന്നു ടീമുകള്‍ പങ്കെടുത്ത ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു. ഗാര്‍ലന്‍ഡിലെ ഗ്രേന്‍ജര്‍ റിക്രിയേഷന്‍ സെന്ററില്‍ നടന്ന ടൂര്‍ണമെന്റിലെ 18 വയസില്‍ മുകളിലുള്ളവര്‍ക്കായി നടന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒണ്‍കോര്‍ മെസ്‌കീറ്റ് ടീം ചാമ്പ്യന്മാരായി. സെന്റ് ജോസഫ് ടീം, ജൂണിയര്‍ വിഭാഗത്തിലെ ചാമ്പ്യന്‍മാരായി. കേരള അസോസിയേഷന്‍ പ്രസിഡന്റ് ചെറിയാന്‍ ചൂരനാട് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. ചെറിയാന്‍ ചൂരനാട്, ഷിബു ജോണ്‍, കെവിന്‍ മാത്യു, ജേക്കബ് മത്തായി എന്നിവര്‍ ടൂര്‍ണമെന്റ് വിജയകരമാക്കുന്നതില്‍ നേതൃത്വം നല്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.