You are Here : Home / USA News

വമ്പിച്ച വടംവലി മത്സരം റോക്ക് ലാന്‍ഡില്‍ : തോമസ് അലക്സ്, മാത്യു. എം. മാണി, സ്റ്റീവന്‍ തേവര്‍കാട്ട് കോ-ഓര്‍ഡിനേറ്ററുമാര്‍

Text Size  

Story Dated: Friday, August 16, 2013 02:13 hrs UTC

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണപ്പരിപാടികളോട് അനുബന്ധിച്ച് വമ്പിച്ച വടംവലി മത്സരം നടത്തുന്നു. യു.എസ്.യില്‍ നിന്നും കാനഡയില്‍ നിന്നുമായി പതിനഞ്ചോളം ടീമുകള്‍ കരുത്തു തെളിയിക്കുന്ന ഈ മത്സരം നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ തന്നെ ഇദംപ്രഥമമാണ്. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 2001 ഡോളര്‍ ക്യാഷവാര്‍ഡും എവര്‍ റോളിങ് ട്രോഫിയും, രണ്ടാം സമ്മാനമായി 1001 ഡോളര്‍ ക്യാഷവാര്‍ഡും ട്രോഫിയും നല്‍കുന്നതായിരിക്കും. 106 ഹമ്മോന്‍ഡ് റോഡ്, തീല്‍സ്, ന്യൂയോര്‍ക്കിലുള്ള നോര്‍ത്ത് റോക്ക് ലാന്‍ഡ് ഹൈസ്ക്കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മൈതാനിയില്‍ സെപ്തംബര്‍ 21-നു രാവിലെ 8:00 മണിമുതല്‍ 11:00 മണിവരെയായിരിക്കും മത്സരം നടക്കുക. ഇതിനുമുമ്പും പല പരിപാടികള്‍ക്കും നേതൃത്വം കൊടുക്കുകയും, സംഘാടക മികവ് തെളിയിക്കുകയും ചെയ്തിട്ടുള്ള തോമസ് അലക്സ്, മാത്യു. എം. മാണി, സ്റ്റീവന്‍ തേവര്‍കാട്ട് എന്നിവരാണ് മത്സരത്തിന്റെ കോ-ഓര്‍ഡിനേറ്ററുമാര്‍ . അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി കല്ലൂപ്പാറ അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് അലക്സ്: (845)893-4301 ; മാത്യു എം. മാണി: (845)222-4414 ; സ്റ്റീവന്‍ തേവര്‍കാട്ട്: (845)521-1266 .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.