You are Here : Home / USA News

അഭിഷേകാഗ്നിയുടെ നിറവിലേക്ക് സ്വാഗതം

Text Size  

Story Dated: Monday, August 12, 2013 12:15 hrs UTC

ജോസ്‌മോന്‍ തത്തക്കുളം

താമ്പാ : ലോകമെങ്ങും അറിയപ്പെടുന്ന ധ്യാനഗുരുവും പ്രശസ്ത വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട സേവ്യര്‍ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. താമ്പായിലെ ബ്രാന്‍ഡണ്‍ സിറ്റിയുള്ള സേക്രഡ് ഹാര്‍ട്ട് കാനായാ കത്തോലിക്കാ ദേവാലയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. ഭാരതസ്വാതന്ത്ര്യദിനവും പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളും ആഘോഷിക്കുന്ന ആഗസ്റ്റ് 15ന് വൈകുന്നേരം 5 മണിയോടുകൂടിയാണ് ധ്യാനം ആരംഭിക്കുന്നത്. ആഗസ്റ്റ് 15, 16(വ്യാഴം, വെള്ളി) തീയ്യതികളില്‍ വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെയും, ശനിയാഴ്ച രാവിലെ 9മണിമുതല്‍ 6മണിവരെയും ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3മണിവരെയും ഉള്ള സമയങ്ങളിലാണ് ധ്യാനം നടത്തപ്പെടുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ലഘുഭക്ഷണവും ശനി, ഞായര്‍ തീയ്യതികളില്‍ ഉച്ചഭക്ഷവും തയ്യാറാക്കിയിട്ടുണ്ട്. 4 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയുടെ സഹായത്തോടെയുള്ള റൂം സജ്ജമാക്കിയിട്ടുണ്ട്.

 

 

 

ധ്യാനദിവസങ്ങളില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇംഗ്ലീഷില്‍ പ്രത്യേകം ധ്യാനം ഉണ്ടായിരിക്കുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലും ശനി, ഞായര്‍ ദിവസങ്ങളില്‍ പരിചയസമ്പന്നരായ യുവജനപ്രവര്‍ത്തകരുടെ നേതൃത്വത്തിലും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനദിവസങ്ങളില്‍ ഏല്ലാ ദിവസവും പ്രത്യേകിച്ച് ശനിയാഴ്ച കുമ്പസരിക്കുന്നതിന് അവസരം മുണ്ടായിരിക്കുന്നതാണ്. വചനപ്രഘോഷണവും മറ്റ് ശുശ്രൂഷകളും നടക്കുന്ന മുഴുവന്‍ സമയങ്ങളിലും മധ്യസ്ഥ പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. ഈ ധ്യാനദിവസങ്ങളില്‍, വി.കുര്‍ബാന, അഭിഷേക പ്രാര്‍ത്ഥന, രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നീ ശുശ്രൂഷകളിലൂടെ പരിശുദ്ധാത്മ അഭിഷേകം സ്വീകരിക്കുന്നതിനും വചനാനുഭവത്തില്‍ നിറയുന്നതിനും, ദൈവമൊരുക്കി ഒരു അവസരമാണെന്ന് വികാരി ഫാ.പത്രോസ് ചമ്പക്കര അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് താഴെ കാണുന്ന ഏതെങ്കിലും നമ്പറില്‍ ബന്ധപ്പെടുക.

 

 

സിറി ചാഴിക്കാട്ട്- 813- 451- 7403 റെനി ചെറുതാനിയില്‍ - 352-238-0437 ജമ്മി കളപ്പുരയ്ക്കല്‍ - 813-240-2861 സ്റ്റീഫന്‍ തൊട്ടിയില്‍ - 813-481-1199 ജോസ്‌മോന്‍ തത്തക്കുളം- 813-407-6549 ജോയി മേലാണ്ടശേരി- 813- 368-1991 സാബു കുന്തമറ്റം- 813-215-7793 ബേബി വാഴപ്പിള്ളില്‍ - 813-385-6629 ലുമോന്‍ തറയില്‍ - 813-325-7546 ജെസ്സി വെട്ടുപാറപ്പുറത്ത്- 813-716-2886 രാജീവ് കൂടുങ്കല്‍- 813- 298-9461 വിജു വെട്ടുപ്പാറപ്പുറത്ത്- 813-766-9412 ലൂസി മറ്റത്തിപറമ്പില്‍ - 813-401-1238 ലീല കാവില്‍ - 813-928-2252

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More