You are Here : Home / USA News

ബാസ്‌കറ്റ്‌ ബോള്‍/വോളിബോള്‍ ടൂര്‍ണമെന്റ്‌ ഓഗസ്റ്റ്‌ 16,17 തീയതികളില്‍ മേരീലാന്റില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 11, 2013 08:20 hrs UTC

ഗയ്‌ത്തേഴ്‌സ്‌ബ്‌ഗ്‌, മേരീലാന്റ്‌: 2013 വര്‍ഷത്തെ വാര്‍ഷിക ഐ.പി.എഫ്‌ സ്‌പോര്‍ട്‌സ്‌ ടൂര്‍ണമെന്റ്‌ മേരീലാന്റിലെ ഗയ്‌ത്തേഴ്‌സ്‌ബര്‍ഗില്‍ വെച്ച്‌ ഓഗസ്റ്റ്‌ 16,17 തീയതികളില്‍ നടത്തുന്നു. രണ്ട്‌ ഇനങ്ങളിലായി ബാസ്‌കറ്റ്‌ ബോള്‍, വോളിബോള്‍ മത്സരങ്ങളാണ്‌ ഈ തീയതികളില്‍ നടക്കുക. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ടീമുകള്‍ ഈവര്‍ഷവും പങ്കെടുക്കുന്നു. 2003-ല്‍ ടെക്‌സാസിലെ ഹൂസ്റ്റണില്‍ വെച്ച്‌ അന്തരിച്ച ബ്‌ളസന്‍ സാമുവേലിന്റെ ഓര്‍മ്മയ്‌ക്കായിട്ടാണ്‌ ഈ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ കഴിഞ്ഞ 11 വര്‍ഷങ്ങളായി നടന്നുവരുന്നത്‌. ഈവര്‍ഷവും ടൂര്‍ണമെന്റിന്റെ രണ്ടാം ഭാഗമായി ഐ.പി.എഫ്‌ വോളിബോള്‍ ക്ലാസിക്കും നടക്കുന്നതാണ്‌. ഇതിലേക്കായുള്ള രജിസ്‌ട്രേഷന്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഈ വോളിബോള്‍ മത്സരം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചായാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ക്രിസ്‌ ജോര്‍ജ്‌. ഫോണ്‍: 301 908 6755, ഇമെയില്‍: ipfvball@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.