You are Here : Home / USA News

ബോസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് തിരുനാള്‍ ഒക്‌ടോബര്‍ 4,5 തീയ്യതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 10, 2013 11:02 hrs UTC

ബോസ്റ്റണ്‍ : സെന്റ് ബാസില്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വിശുദ്ധ സെന്റ് ബസേലിയോസ് എല്‍ദൊ ബാവായുടെ വര്‍ഷം തോറും ആഘോഷിച്ചു വരുന്ന ഓര്‍മ്മ തിരുനാള്‍ മഹോത്സവം (കന്നിപെരുന്നാള്‍) ഒക്‌ടോബര്‍ 4, 5 തീയ്യതികളില്‍ വിവിധ പരിപാടികളോടെ നടത്തുന്നതാണെന്ന് ഇടവകവികാരി ഫാദര്‍ റവ. ഗീവര്‍ഗീസ് ജേക്കബ് അറിയിച്ചു. ഒക്‌ടോബര്‍ 4 വെള്ളിയാഴ്ച വൈകീട്ട് ആഘോഷങ്ങള്‍ കൊടിയേറ്റത്തോടെ ആരംഭിക്കും. സന്ധ്യാ നമസ്‌ക്കാരം, ധ്യാനപ്രസംഗം എന്നിവയ്ക്ക്‌ശേഷം നേര്‍ച്ചകഞ്ഞിയോടെ ആദ്യദിന പരിപാടികള്‍ സമാപിക്കും. ഒക്‌ടോബര്‍ 5, ശനിയാഴ്ച രാവിലെ 9മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് വിശുദ്ധ കുര്‍ബ്ബാന, 12 മണിക്ക് ഘോഷയാത്ര, തുടര്‍ന്ന് ഉച്ചഭക്ഷണത്തോടെ തിരുനാളിന് സമാപനം കുറിക്കും. പെരുന്നാള്‍ ആഘോഷങ്ങളില്‍ എല്ലാ സഭാ വിശ്വാസികളും വന്ന് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് റവ. ഫാ.ഗീവര്‍ഗീസ് ജേക്കബ്(പ്രസിഡന്റ്), ഡോ.എബ്രഹാം വര്‍ഗീസ് (വൈസ് പ്രസിഡന്റ്), വിനു കുര്യാക്കോസ്(ട്രസ്റ്റി), എല്‍ദൊ ഐസക്ക്(സെക്രട്ടറി) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. തിരുനാള്‍ മഹോത്സവത്തില്‍ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മോര്‍ ടൈറ്റസ് യെല്‍ദൊയുടെ സാന്നിധ്യം വിശ്വാസികള്‍ക്ക് പ്രചോദനം നല്‍കുമെന്ന് ഫാ. ഗീവര്‍ഗീസ് ജേക്കബ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More