You are Here : Home / USA News

മാന്ത്രികന്‍ മുതുകാടും സംഘവും സെപ്റ്റംബര്‍ 7ന് ഡാലസില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 10, 2013 10:58 hrs UTC

ഡാലസ്: ഇന്ദ്രജാലത്തിന് വിസ്മയക്കാഴ്ചകളൊരുക്കുവാന്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും സംഘവും അമേരിക്കയില്‍ എത്തുന്നു. കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ നടക്കുന്ന മെഗാ മാജിക് ഷോ, ഗാര്‍ലന്‍ഡ് സെന്റ് തോമസ് ജൂബിലി ഹാള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 7നു ശനിയാഴ്ച വൈകുന്നേരം 6.30ന് അരങ്ങേറും. കണ്‍കെട്ടിന്റെയും കയ്യടക്കത്തിന്റെ പരമ്പരാഗത ജാലവിദ്യകളും മോഡേണ്‍ ഇല്യൂഷന്‍ വിദ്യകളും നടത്തി പ്രശസ്തനാണ് മുതുകാട്. ലോകമാന്ത്രിക സംഘടനയായ ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സിന്റെ വിശിഷ്ടാംഗീകാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ ആസ്ഥാനമാക്കി മുതുകാട് മാജിക്കല്‍ എന്റര്‍ടെയ്‌നേഴ്‌സ് മാജിക്ക് അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് മജീഷ്യന്‍ മുതുകാട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ചെറിയാന്‍ ചൂരനാട്- 214 729 2132

ബാബു മാത്യ-214 293 8851

ടോമി നെല്ലുവേലില്‍ 972 533 7399

ജോയ് ആന്റണി 972 890 6405

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More