You are Here : Home / USA News

ലോക മലയാളി സമ്മേളനം ഓഗസ്റ്റ്‌ 9,10 തീയതികളില്‍ കോവളത്ത്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 08, 2013 10:58 hrs UTC

തിരുവനന്തപുരം: ലോക മലയാളി കൗണ്‍സിലിന്റെ കുടുംബമേള ഓഗസ്റ്റ്‌ 9,10 തീയതികളില്‍ കോവളത്തെ ഹോട്ടല്‍ ഉദയ സമുദ്രിയില്‍ നടക്കും. കേരളത്തിനു പുറത്ത്‌ ദീര്‍ഘകാലം താമസിച്ചവര്‍ക്കും അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം നാട്ടിലെത്തുന്ന വിദേശ മലയാളികള്‍ക്കും ഇതില്‍ പങ്കെടുക്കാമെന്ന്‌ സംഗമത്തിന്റെ ചെയര്‍മാന്‍ കെ.ജെ. വര്‍ക്കിയും, ചീഫ്‌ കോര്‍ഡിനേറ്റര്‍ അജിത്‌ കുമാറും അറിയിച്ചു. മന്ത്രി കെ.സി. ജോസഫ്‌ സംഗമം ഉദ്‌ഘാടനം ചെയ്യും. `കേരളം 2020-ല്‍' എന്ന വിഷയത്തെക്കുറിച്ച്‌ കേരളത്തിലെ കോളജ്‌ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സംവാദത്തിനു സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബിയും, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി. ശ്രീനിവാസനും നേതൃത്വം നല്‍കും. കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള കലാപരിപാടികള്‍, വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മിമിക്രി, നൃത്തനൃത്യങ്ങള്‍, അറുപതുകളിലേയും, എഴുപതുകളിലേയും ചലച്ചിത്ര ഗാനങ്ങള്‍ എന്നിവ വെള്ളിയാഴ്‌ച അവതരിപ്പിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 കുടുംബങ്ങള്‍ക്കാണ്‌ സംഗമത്തില്‍ പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വെബ്‌സൈറ്റ്‌: www.nrkfest.in ഫോണ്‍: 0471 2479110

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More