You are Here : Home / USA News

നാട്ടിലേക്ക് മടങ്ങുന്ന ഫാ. ഡോ. റെജി മാത്യുവിന് യാത്രയയപ്പ്

Text Size  

Story Dated: Tuesday, July 09, 2013 11:39 hrs UTC

ഡാളസ്: സഭാ ശുശ്രൂഷകള്‍ക്കായി നാട്ടിലേക്ക് മടങ്ങിപ്പോകുന്ന സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയ വികാരി റവ. ഡോ. ഫാ. റജി മാത്യുവിനു ഇടവകയുടെ വകയായി യാത്രയയപ്പ് നല്‍കി. ഫാ. ജിജി സാമുവേലിന്റെ അധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തില്‍ ഡാലസ് ഏരിയയിലുള്ള എല്ലാ ഇടവകകളില്‍ നിന്നുമുളള വൈദീകരും ഇടവകാംഗങ്ങളും സംബന്ധിച്ചു. അമേരിക്കയിലെ ്ര്രപിന്‍സ്ടണ്‍ യുണിവേര്‍സിടിയില്‍ നിന്നും ദൈവ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുത്തതിനു ശേഷം മൂന്നു വര്‍ഷമായി പ്ലാനോ സെന്റ് പോള്‍സ് ദേവാലയത്തിന്റെ വികാരിയായി സേവനമന്ഷ്ടിക്കുകയായിരുന്നു. സൌത്ത് വെസ്റ്റ് ഭദ്രാസന ക്ലെര്‍ജി സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സഭാ മാനേജിംഗ് കമ്മിറ്റി മെമ്പര്‍ തോമസ്സ് രാജന്‍, കൌണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍, ഫാ. ജിജി സാമുവേല്‍, നൈനാന്‍ എബ്രഹാം, ഫിലിപ്പ് തോമസ്സ്, തോമസ്സ് കുരുവിള, സിറിള്‍ രാജന്‍, ജോണ്‍സണ്‍ ജേക്കബ്, ബീന ഷിബു, ബിനില ബിനോ, തോമസ് എബ്രഹാം, ഡോ. നാന്‍സി രാജഗിരിയില്‍, സാലി രാജന്‍, എബി രാജഗിരിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. രാജു ഫിലിപ്പ് ഇടവകയുടെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു. ഫാ. ഡോ. റെജി മാത്യു മറുപടിപ്രസംഗം ചെയ്തു. റവ. ഫാ. ബിനു മാത്യു നന്ദി രേഖപ്പെടുത്തി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.