ന്യൂയോര്‍ക്ക്: ഇന്ത്യയുടെ 68-മത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് ഒമ്പതിന് ശനിയാഴ്ച 12 മണിക്ക് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള ഹിക്സ് വില്ലില്‍ വെച്ച് നടത്തപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരേഡില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുള്ള വര്‍ണ്ണശബളമായ ഫ്ളോട്ടുകളും, വിവിധ തരത്തിലുള്ള ചെണ്ടമേളങ്ങളും അരങ്ങേറി. നാസാ കൗണ്ടി എക്സിക്യൂട്ടീവ് എഡ് മംഗാനോ തുടങ്ങി ഒട്ടേറെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗ്, കൂടാതെ അമേരിക്കയിലെ എല്ലാ ചാപ്റ്ററുകളുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഫ്ളോട്ടില്‍ അനേകം കോണ്‍ഗ്രസ് അനുഭാവികളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് കളത്തില്‍ വര്‍ഗീസും, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് റവ. വര്‍ഗീസ് ഏബ്രാഹം, യുണൈറ്റഡ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗുര്‍മീത് സിംഗ്, രവി ചോപ്ര, മോഹന്‍ വാച്ചോ, ബുദ്ധ് സിംഗ്, പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡന്റ് സീര്‍ മന്ദിര്‍, ജോസഫ് വെട്ടിമറ്റത്തില്‍ എന്നിവര്‍ ആദ്യാവസാനം നേതൃത്വം നല്കി.
Comments