ഒക്ലഹോമ സിറ്റി : ഒക്ലഹോമ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15, 16, 17 ( വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ നടക്കുന്ന ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.
ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ഒക്ലഹോമ, ടെക്സാസ് റീജനിലുള്ള എട്ടു പാരീഷുകലാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത് . അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ഇത്തരത്തില്‍ ആദ്യമായാണ് സ്പോര്‍ട്സ് ഫെസ്റ്റ് അരങ്ങേറുക. ഒക്ലഹോമ ദേവാലയ വികാരി ഫാ. പോള്‍ കോട്ടക്കല്‍ , ഐപിഎസ്എഫ് കോഓര്‍ഡിനേറ്റര്‍ സിബിമോന് എം എം എന്നിവരുടെയും വിവിധ കമ്മറ്റികളുടെയും നേതൃത്വത്തില്‍ ഫെസ്റ്റിന്റെ ഒരുക്കുങ്ങള്‍ പുരോഗമിക്കുന്നു.
ഒക്ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ നടന്ന ഐപിഎസ്എഫ് 2014 വെബ് സൈറ്റ് ഉദ്ഘാടനം ഫാ. ജോണ്‍ വിയാനി നിര്‍വഹിച്ചു. ഫെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് വെബ് സൈറ്റ് വഴി ഇനി രജിസ്റ്റെര്‍ ചെയ്യാവുന്നതാണ്.
ഇതോടൊപ്പം ഐപിഎസ്എഫ് ഫണ്ട് റയിസിംഗ് റാഫിള്‍ കിക്കോഫും ദേവാലയത്തില്‍ നടന്നു. ഫാ. ജോണ്‍ വിയാനി, ഫണ്ട് റയിസിംഗ് കോഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ആന്റണി എന്നിവര്‍ ജോയ് ഫിലിപ്പിന് ആദ്യ റാഫിള്‍ ടിക്കറ്റ് നല്കി. ആകര്‍ഷകങ്ങളായ ആപ്പിള്‍ എയര്‍ , ഗാലക്സി ടാബ് ലെറ്റുകളാണ് സമ്മാനം.
ടെക്സാസ് ഒക്ലഹോമ എന്നിവടങ്ങളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ പങ്കെടുക്കും. കുട്ടികള്‍ക്കായി വിവിധ വിനോദപരിപാടികളും വേദിയില്‍ ഒരുങ്ങും. ഇടവകാതലത്തില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ചവരാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.
Comments