റീജിയണല്‍ ആക്ടിവിറ്റി കമ്മറ്റി പൊതുയോഗം ജൂണ്‍ 14ന് ഡാളസ്സില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, June 11, 2014 09:43 hrs UTC
ഫാര്‍മേഴ്സ് ബ്രാഞ്ച് : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസന ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് തയ്യാറാക്കിയ പ്രോജക്ടുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് അമേരിക്കയെ എട്ട് റീജിയണുകളായി വിഭാഗിച്ചതില്‍ സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മറ്റിയുടെ പൊതുയോഗം ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സില്‍ ജൂണ്‍ 14 ശനിയാഴ്ച 3 മണിക്ക് ചേരുന്നതാണെന്ന് ആര്.എ.സി. സെക്രട്ടറി സന്തോഷ് ചാക്കോ അറിയിച്ചു.
പ്രധാനമായും പാട്രിക് മിഷന് പ്രോജക്ടറ്റിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനാണ് യോഗം അടിയന്തിരമായി ചേരുന്നത്. പാട്രിക്കിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ഒക്കലഹോമ ചോക്ടൗ കമ്മ്യൂണിറ്റിയില്‍ ഒരു സ്മാരക മന്ദിരം പൂര്‍ത്തീകരിച്ചു സമര്‍പ്പിക്കണമെന്ന മുന്‍ തീരുമാനം ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം നിറവേറ്റുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭദ്രാസന എപ്പിസ്ക്കോപ്പായുടെ പ്രത്യേക താലപര്യം കൂടി പരിഗണിച്ചാണ് യോഗനടപടികള്‍ മുന്നോട്ടു പോകുക. നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ ട്രസ്റ്റി ഫിലിപ്പ് തോമസും, രണ്ടു കൗണ്‍സില്‍ അംഗങ്ങളും ഡാളസ്സിനെ പ്രതിനിധീകരിക്കുന്നതിനാല്‍ പ്രോജക്ട് എത്രയും വേഗം പൂര്‍ത്തീകരിക്കുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുമെന്നാണ് സഭാവിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.
Comments