ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ യൂത്ത് മിനിസ്റ്റര്‍ ആയി സേവനം അനുഷ്ഠിച്ചതിനുശേഷം ഡാളസ് സെന്റ് ജയിംസ് ഇടവകയുടെ വികാരിയായി പോകുന്ന റവ.ഫാ. ക്രിസ്റ്റഫര്‍ മാത്യുവിന് ഇടവകയിലെ യുവജനങ്ങള്‍ ഊഷ്മളമായ യാത്രയയപ്പ് നല്കി. ജൂണ്‍ ഒന്നാം തീയതി ഞായറാഴ്ച കത്തീഡ്രലില്‍ രാവിലെ 9 മണിക്ക് ഫാ. ക്രിസ്റ്റഫര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് 12 മണിക്ക് ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഫാ. ദാനിയേല്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. വിവിധ ആത്മീയ സംഘടനകളെ പ്രതിനിധീകരിച്ച് ഫിലിപ്പ് കുന്നേല്‍, സ്റ്റീഫന്‍ ജോണ്‍, ഡയാനാ ജോസഫ്, അലീന ഗ്രിഗറി ദാനിയേല്‍, ഏലിയാമ്മ പുന്നൂസ് തുടങ്ങിയവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ഫാ. ക്രിസ്റ്റഫര്‍ മാത്യു സമുചിതമായ മറുപടി പ്രസംഗം നടത്തി. സമ്മേളനത്തിന് തോമസ് മാമ്മൂട്ടില്‍, ക്രിസ്റ്റന്‍ മാത്യു, മാത്യു പൂഴിക്കുന്നേല്‍, ഡെന്നീസ് ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.
Comments