ന്യൂജേഴ്സി: പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന, കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന സംഗീത പെരുമഴ ‘സ്നേഹസംഗീതം 2014′ ജൂണ്‍ ഒന്നിന് ഞായറാഴ്ച ന്യൂജേഴ്സിയിലെ ലോഡി ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4.30-ന് അരങ്ങേറും.
മാന്ത്രിക വിരലുകളാല്‍ കീബോര്‍ഡില്‍ സംഗീതവിസ്മയം തീര്‍ക്കുന്ന ലോകപ്രശസ്ത ഉപകരണ സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലുള്ള തെന്നിന്ത്യയിലെ ലോകപ്രസിദ്ധമായ സോളിഡ് ഫ്യൂഷന്‍ ബാന്‍ഡാണ് ഈ സംഗീത പെരുമഴ ന്യൂജേഴ്സിയില്‍ ഒരുക്കുന്നത്.
സ്റ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയഗായകന് ബിനോയി ചാക്കോ, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍ സ്റ്റാര്‍ വിജയി ജോബി കുര്യന്, തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീത വിരുന്നിന് മാറ്റുകൂട്ടും.
സ്റ്റീഫനു പുറമെ ജോസി ജോസ് (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്), ഷോമി ഡേവിഡ് (പെര്ക്കഷന്), ജോസ് പീറ്റര്‍ (ഫ്ളൂട്ട്/സാക്സഫോണ്) തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും ഈ സംഗീതയാത്രയെ മികവുറ്റതാക്കും.
ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥമാണ് ഈ സംഗീതവിരുന്ന് അരങ്ങേറുന്നത്. ന്യൂജേഴ്സിയിലേയും പരിസര പ്രദേശങ്ങളിലേയും സമീപ ദേവാലയങ്ങളിലേയും എല്ലാ നല്ലവരായ ആളുകളില്‍ നിന്നും നാളിതുവരെ ഈ സംരംഭത്തിനായി നല്‍കിവന്ന സഹായ സഹകരണങ്ങള്‍ക്ക് വികാരി ഫാ. തോമസ് കടുകപ്പള്ളി നന്ദി അറിയിച്ചതോടൊപ്പം, ഈ സംഗിത പരിപാടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹായസഹകരണങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ന്യൂജേഴ്സി മലയാളികള്‍ക്ക് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു സംഗീത വിരുന്നായിരിക്കും ‘സ്നേഹ സംഗീതം 2014′ എന്ന് മുഖ്യ സംഘാടകരായ ജിബി തോമസ്, ജെയ്സണ്‍ അലക്സ് എന്നിവര്‍ ഉറപ്പു നല്കി.
കൂടുതല്‍ വിവരങ്ങള്‍ക്കും, ശേഷിക്കുന്ന ടിക്കറ്റുകള്‍ക്കും ബന്ധപ്പെടുക: ജിബി തോമസ് (914 573 1616), ജെയ്സണ്‍ അലക്സ് (914 645 9899), മാര്ട്ടിന് ജോണ്സണ് (732 299 0497), ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, തോമസ് ചെറിയാന് പടവില്‍ (ട്രസ്റ്റി) 908 906 1709, വെബ്: www.stphendevassynj.org
ഓഡിറ്റോറിയം അഡ്രസ് ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയം, 262 South Main Street, Lodi, NewJersey- 07644.
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.
Comments