ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് പ്രവര്‍ത്തനോല്‍ഘാടനം ഇന്ന്
Text Size
ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Saturday, April 26, 2014 11:08 hrs UTC
ഡാലസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നോര്‍ത്ത് ടെക്സാസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനോല്‍ഘാടനം ഇന്ന് (ഏപ്രില്‍ 26) വൈകുന്നേരം ആറ് മണിക്ക് ഗാര്‍ലന്റിലുള്ള കേരള അസോസിയേഷന് ഹാളില്‍ നടക്കും.
വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള പ്രമുഖ പത്രപ്രവര്ത്തകന് ആസിഫ് ഇസ്മായേല്‍ പരിപാടി ഉദ്ഘാടനം ചയ്യും. തുടര്‍ന്ന് മാധ്യമരംഗത്തെ നൂതന പ്രവണതകളെക്കുറിച്ചുള്ള സിമ്പോസിയത്തില്‍ അദ്ദേഹം പ്രബന്ധം അവതരിപ്പിക്കും.
സാമൂഹ്യ, സാംസ്ക്കാരിക പ്രവര്‍ത്തകരും വിശിഷ്ട അതിഥികളും പരിപാടിയില്‍ പങ്കെടുക്കും, സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ജോസ് പ്ലാക്കാട്ട് (പ്രസിഡണ്ട്), ബിജിലി ജോര്‍ജ് (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.
Comments