You are Here : Home / USA News

പുരോഗമന ആശയങ്ങളുമായി കെവിന്‍ ഓലിക്കല്‍ ഇല്ലിനോയി ഹൗസ് സ്ഥാനാര്‍ഥി

Text Size  

Story Dated: Wednesday, December 04, 2019 03:11 hrs UTC

ചിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലിയിലേക്ക് 16-ം ഡിസ്ട്രിറ്റില്‍ നിന്നു മല്‍സരിക്കുന്ന കെവിന്‍ ഓലിക്കലിനു പിന്തുണയുമായി മലയാളി സമൂഹം രംഗത്ത്. ഈ ഞായറാഴ്ച (ഡിസം. 8) മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ കെവിനു വേണ്ടി നടത്തുന്ന ധന സമാഹരണത്തിലും ചര്‍ച്ചയിലും ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നു.

ചിക്കാഗോയിലെ 40, 50 വാര്‍ഡുകളും സ്‌കോക്കി, മോര്‍ട്ടന്‍ഗ്രോവ്,ലിങ്കന്‍വുഡ് എന്നിവയും അടങ്ങിയതാണ് പതിനാറാം ഡിസ്ട്രിക്റ്റ്. ഒരു ലക്ഷത്തോളം വോട്ടര്‍മാരില്‍ 6000 പേരെങ്കിലും ദക്ഷിണേഷ്യക്കരാണ്. കൂടുതല്‍ ഇന്ത്യാക്കാര്‍. അതില്‍ ഒട്ടേറെ മലയാളികളുമുണ്ട്. വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും ഡമോക്രാറ്റുകള്‍. മാര്‍ച്ച് 17-നാണു പ്രൈമറി.

മുപ്പത് വരഷം ഈ ഡിസ്ട്രിക്റ്റ് പ്രതിനിധി ലൂ ലാംഗ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം അദ്ധേഹം രാജി വയ്ക്കുകയും യഹിയേല്‍ കാലിഷിനെ റെപ്രസെന്റേറ്റിവായി നിയമിക്കുകയും ചെയ്തു. കാലിഷും മറ്റൊരു വനിതയും മല്‍സര രംഗത്തുണ്ട്. ഫലത്തില്‍ ഓപ്പണ്‍ സീറ്റ് എന്നു പറയാം.

വിജയ സാധ്യത ഏറെ ഉണ്ടെന്നു കെവിന്‍ ഇ-മലയാളിയോടു പറഞ്ഞു. എല്ലാ വിഭാഗങ്ങളില്‍ നിന്നും നല്ല പിന്തുണയുണ്ട്. മലയാളി സമൂഹം നിര്‍ലോപം പിന്തുണക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്.

നൈല്‍സ് നോര്‍ത്ത് ഹൈസ്‌കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്ത കെവിന്‍ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോളജിയില്‍ ബിരുദമെടുത്തു. ചിക്കാഗോയില്‍ തിരിച്ചെത്തി രാഷ്ട്രീയരംഗത്തേക്കു തിരിഞ്ഞു. 2016-ലെ ഇലക്ഷനില്‍ ഒരു റെപ്രസെന്റേറ്റിവിന്റെ വിജയത്തില്‍ സുപ്രധാന പങ്കു വഹിച്ചു. തുടര്‍ന്ന്സ്റ്റേറ്റ് റെപ്രസന്റിറ്റീവ് ഡബ് കോണ്‍റോയിയുടെ ഡിസ്ട്രിക് ഡയറക്ടര്‍ ആയി. ഇപ്പോള്‍ ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസഷന്റെ (ഐ.എ.ഡി.ഒ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.

ഇന്ത്യന്‍സമൂഹത്തിന്റെപ്രശ്‌നങ്ങളിലും കെവിന്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുന്നു. മലയാളിയുവജനങ്ങള്‍ക്ക്മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു വരുവാന്‍ പ്രചോദനമായും കെവിന്‍ മുന്നിലുണ്ട്.

പുരോഗമന ആശയങ്ങളുടെ വക്താവാണ് കെവിന്‍. സാമ്പത്തിക രംഗത്തും മറ്റും ഘടനാപരമായ മാറ്റം വേണമെന്നു കെവിന്‍ കരുതുന്നു. ലോബിയിംഗ്, കാമ്പെയിന്‍ എന്നിവയിലും മാറ്റം ഉണ്ടാവണം. തൊഴിലാളികള്‍ക്കും മിഡില്‍ ക്ലാസിനും അവഗണന ഉണ്ടാവരുത്. എല്ലാവര്‍ക്കും വീട്, ഹൗസിംഗ് ടാക്‌സ് ഇളവ് എന്നിവക്കു പുറമെ വനിതകളുടെ ഹെല്ത്ത് കെയര്‍ സരക്ഷിക്കുക, പൊതുവിദ്യാഭാസം ശക്തിപ്പെടുത്തുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.

ഇമ്മിഗ്രേഷന്‍ ഫെഡറല്‍ വിഷയമാണെങ്കിലും തന്റെ മാതാപിതാക്കള്‍ കുടിയേറ്റക്കാരായി എത്തിയതു പോലെ മറ്റുള്ളവര്‍ക്കുംഅവസരം ലഭിക്കണമെന്നാഗ്രഹിക്കുന്നു.

കെവിന്റെ പിതാവ് ജോജൊ മൂവാറ്റുപുഴ സ്വദേശിയാണ്. ഇല്ലിനോയി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസില്‍ ഉദ്യോഗസ്ഥന്‍. മാതാവ് സൂസന്‍ കെമിസ്റ്റ്. പാലാ സ്വദേശിനി. ഇളയ സഹോദരന്‍ ജെഫ് കോളജ് വിദ്യാര്‍ഥി.

ഇതിനകം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെവിനു തെരെഞ്ഞെടുപ്പ് പിന്തുണയുമായി രാഷ്ട്രീയത്തിനതീതമായിമലയാളികള്‍മുന്നോട്ട് വന്നത്സന്തോഷം നല്‍കുന്നുവെന്ന് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ടോമി മെതിപ്പാറ അറിയിച്ചു. ഡിസംബര്‍ 8 നു നടക്കുന്ന വിപുലമായ സമ്മേളനത്തിലേക്ക് എല്ലാവരെയുംക്ഷണിക്കുന്നു.

ടോമിക്കു പുറമെ ജയ്ബു കുളങ്ങര, ജോണ്‍സണ്‍ കണ്ണൂക്കടന്‍, ജയ്ചന്ദ്രന്‍, പീറ്റര്‍ കുളങ്ങര, ജോസ് മണക്കാട്ട്, സണ്ണി വള്ളിക്കളം, റിന്‍സി കുര്യന്‍, സാബു അച്ചേട്ട്, സിറിയക്ക് കൂവക്കാട്ടില്‍, സന്തോഷ് കുര്യന്‍, ജോര്‍ജ് പണിക്കര്‍, അനില്‍കുമാര്‍ പിള്ള, ബെന്നി വാച്ചാച്ചിറ,റോയ് മുളകുന്നം, പ്രിന്‍സ് മാഞ്ഞൂരാന്‍, സ്‌കറിയാക്കുട്ടി തോമസ്, റഞ്ചന്‍ ഏബ്രഹാം,ഷിബു അഗസ്റ്റിന്‍, ജോണ്‍ പട്ടപതി, സ്റ്റീഫന്‍ കിഴക്കേകുറ്റ്, സതീശന്‍ നായര്‍, ബിനു പൂത്തുറയില്‍, ബിജു ജോണ്‍, അച്ചന്‍ കുഞ്ഞ് മാത്യു, ബാബു മാത്യു എന്നിവരാണു ഹോസ്റ്റ് കമ്മിറ്റി.

അനില്‍ മറ്റത്തിക്കുന്നേലിന്റെ റിപ്പോര്‍ട്ടോടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.