You are Here : Home / USA News

ഇന്ത്യന്‍ നിക്ഷേപകരെ സ്വാഗതം ചെയ്ത് ന്യൂജേഴ്സി ഗവര്‍ണര്‍

Text Size  

Story Dated: Monday, September 09, 2019 05:15 hrs UTC

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരുന്ന ഇന്ത്യയുമായി വാണിജ്യ സഹകരണം ഊർജ്ജിതപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യാമാണെന്ന് ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫി.ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഹെഡ്‌ഡും ചീഫ് കറസ്പോൻഡന്റുമായ 
ഡോക്ടർ കൃഷ്ണ കിഷോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഇന്ത്യ ഇന്ന് ആഗോള രംഗത്ത് ഒരു നിർണായക ശക്തിയായി മാറിക്കഴിഞ്ഞുവെന്നും ഗവർണർ പറഞ്ഞു.  തെന്നിന്ത്യയിലെ ഒരേ ഒരു ചാനലിന് മാത്രമാണ് ഗവർണർ അഭിമുഖം നൽകിയത്. 
 
 
അമേരിക്കയിൽ ഏറ്റവും അധികം ഇന്ത്യക്കാർ താമസിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ന്യൂജേഴ്‌സിയുടെ ഗവർണർ ഫിൽ മർഫി സെപ്റ്റംബർ പതിമൂന്ന് മുതൽ ഇരുപത്തി രണ്ട്‌ വരെ ഇന്ത്യ സന്ദർശിക്കും.  ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, ഗാന്ധിനഗർ തുടങ്ങിയ നഗരങ്ങൾ അദ്ദേഹം സന്ദർശിക്കും.  മോദി സർക്കാരിലെ ക്യാബിനറ്റ് മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, കോർപ്പറേറ്റ് തലവന്മാർ, ഫിക്കി, യുഎസ് ഇന്ത്യ ബിസിനസ്സ് കൗൺസിൽ അംഗങ്ങൾ എന്നിവരുമായി ഗവർണർ മർഫി വിശദമായ ചർച്ചകൾ നടത്തും. ന്യൂ ജേഴ്‌സി നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിർമാണ കമ്പനികൾ, ടെക്നോളജി കമ്പനികൾ എന്നിവയൊക്കെ സ്ഥിതി ചെയ്യുന്നത് ന്യൂ ജേഴ്സിയിലാണ്.  ഈ സാഹചര്യം ഉപയോഗപ്പെടുത്തി ഐടി, ഫാർമ, മീഡിയ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇന്ത്യയിൽ നിന്ന് നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ മർഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 
കശ്മീരിലെ സാഹചര്യം കണക്കിലെടുത്തു ഗവർണർ ഫിൽ മർഫി ഇന്ത്യ സന്ദർശനവുമായി മുന്നോട്ട് പോകരുതെന്ന് അമേരിക്കയിലെ വിവിധ പാകിസ്ഥാനി സംഘടനകൾ സമ്മർദം ചെലുത്തിയെങ്കിലും ഗവർണർ വഴങ്ങിയില്ല.  നേരത്തെ തീരുമാനിച്ച പ്രകാരം സന്ദർശനം തുടരുമെന്ന് ഗവർണർ വ്യക്തമാക്കി  
 
ഡോ: കൃഷ്ണ കിഷോർ ഗവർണർ ഫിൽ മർഫിയുമായി നടത്തിയ എസ്‌ക്ലൂസീവ് അഭിമുഖത്തിന്റെ സമ്പൂർണമായി അമേരിക്കയിൽ നിന്നുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ജനപ്രിയ പരിപാടിയായ അമേരിക്ക ഈ ആഴ്ചയിൽ അടുത്ത ആഴ്ച കാണാം. കൂടാതെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ബുള്ളറ്റിനുകളിലും ഉൾപ്പെടുത്തും. ഷിജോ പൗലോസ് ആണ് അഭിമുഖത്തിന്റെ ക്യാമറാമാനായി പ്രവർത്തിച്ചത്. ക്യാമറ സഹായി നവീൻ  
 
ന്യൂ ജേഴ്‌സി സാമ്പത്തിക വികസന ബോർഡ് സിഇഒ ടിം സള്ളിവൻ, മലയാളിയായ വൈസ് പ്രസിഡന്റ് വെസ്‌ലി മാത്യു തുടങ്ങിയവരടങ്ങുന്ന ഉന്നത സംഘം ഗവർണറെ അനുഗമിക്കും.  ഇന്ത്യയിലെ കമ്പനികൾ വിദേശ നിക്ഷേപത്തിന് ന്യൂ ജേഴ്‌സിയെ തിരഞ്ഞെടുക്കുമെന്നു അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.