You are Here : Home / USA News

എൻആർഎ എതിര്‍പ്പിനെ അവഗണിച്ച് ട്രംപ്; തോക്കിന് കർശന നിയന്ത്രണം

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Saturday, August 10, 2019 11:20 hrs UTC

വാഷിംഗ്ടൺ∙ ടെക്സസിലെ എല്‍പാസോയിലും ഒഹായോയിലെ ഡേടൺ നഗരത്തിലും നടന്ന കൂട്ട നരഹത്യക്കും പിന്നാലെ തോക്കുകൾക്ക് കർശന നിയന്ത്രണമുള്ള നിയമം കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിന് പുറത്തുവിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിൽ ആണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. 

നാഷനൽ റൈഫിൽ അസോസിയേഷന്റെ (എൻആർഎ) എതിര്‍പ്പുകൾ അവഗണിച്ചു‘ബാക്ക് ഗ്രൗണ്ട് ചെക്ക് അപ്പ്’ കൂടുതൽ കാര്യക്ഷമായി നടത്തുന്നതിനുള്ള നിയമനിർമാണം സെനറ്റിൽ കൊണ്ടുവന്ന് പാസാക്കുന്നതിന് സെനറ്റ് മെജോറിട്ടി ലീഡർ മിക് മെക്കോണലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ട്രംമ്പ് അറിയിച്ചു. ഇരു പാർട്ടികളും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ബിൽ എത്രയും വേഗം പാസ്സാക്കാൻ കഴിയുമെന്നും ട്രംപ് പറ​ഞ്ഞു.

യുഎസ് ഹൗസ് മെജോറട്ടി ലീഡർ  നാൻസി പെലോസിയുമായി ഇൗ കാര്യം ചർച്ച ചെയ്തുവെന്നും യുഎസ് സെനറ്റിൽ ‘യൂണിവേഴ്സൽ ബാക്ക് ഗ്രൗണ്ട് ചെക്ക് ബിൽ’ എത്രയും വേഗം പാസാക്കാൻ  ന്യുനപക്ഷ കക്ഷിയുടെ ലീഡർ ഷൂക്ക് സ്ക്കമ്മറുമായി സഹകരിച്ചു പാസ്സാക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു.

തോക്ക് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ പാസാക്കുന്നതിന് പ്രസിഡന്റ് എന്ന നിലയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ചു സ്പെഷ്യൽ സെനറ്റ് വിളിച്ചു വരണമെന്ന് നാൻസി പോളോസി ആവശ്യപ്പെട്ടു. തോക്ക് ലോബിയുടെ ശക്തമായ എതിപ്പുകൾ ഈ നിയമം പാസാക്കുന്നതിന് കാലതാമസം ഉണ്ടാക്കില്ലെന്നും ട്രംപ് ഉറപ്പുനല്‍കി. തോക്കുകൾ വിൽപന നടത്തുന്നതിനു മുമ്പ് ഫെഡറൽ ക്രിമിനൽ ബാക്ക് ഗ്രൗണ്ട് ചെക്ക്  വേണമെന്ന നിയമനിർമാണം ഡമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസ് ഫെബ്രുവരിയിൽ പാസാക്കിയിട്ടുണ്ടെന്നും പൊളോസി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.