You are Here : Home / USA News

ചെറു വിമാനം തകർന്ന് ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്കും മകൾക്കും ദാരുണ അന്ത്യം

Text Size  

Story Dated: Friday, August 09, 2019 03:37 hrs UTC

ഫിലാഡൽഫിയ: നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർ പോർട്ടിൽ നിന്നും പറന്നുയർന്ന ഒറ്റ എൻജിൻ വിമാനം തകർന്നു വീണ് ഇന്ത്യൻ വംശജരായഡോ ജസ്‌വീർ ഖുറാനെ (60), ഭാര്യ ഡോ. ദിവ്യ ഖുറാനെ (54), മകൾ കിരൺ (19) എന്നിവരാണ് മരിച്ചത്.

ഹാരിങ്ടൺ ഹൈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ കിരണുമായി ഒഹായിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്കു പോകുകയായിരുന്നു. സ്വന്തംപേരിലുള്ള വിമാനം പറത്തിയത് ഡോ ജസ്‌വീർ തന്നെ ആയിരുന്നു. വിമാനത്തിന് 44 വർഷം പഴക്കമുണ്ട്.

പറന്നുയർന്നു 3 മിനിറ്റിനുള്ളിൽ നിയന്ത്രണം വിട്ട വിമാനം ഹണ്ടിങ്ങ്ടൺ വാലിയിലെ ജനവാസ കേന്ദ്രത്തിലേക്കാണ് തകർന്നു വീണത്. വീടുകൾക്കോ മറ്റ്ആളുകൾക്കോ അപായമില്ല. വിമാനം താഴേക്കു പതിക്കുന്നതിനു മുൻപ് ധാരാളം മരങ്ങളിൽ ഇടിച്ചതായി അയൽ വാസികൾ പറഞ്ഞു,

ഫിലാഡൽഫിയ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആയിരുന്നു ഡോ   ജസ്‌വീർ ഖുറാനെ.   ഡോ. ദിവ്യ ഖുറാനെ ഫിലാൽഫിയ സെയിന്റ് ക്രിസ്റ്റഫർഹോസ്പിറ്റലിൽ ന്യൂറോളജി വിദഗ്ധയും ഡ്രെക്‌സൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും ആയിരുന്നു.

അപകടത്തെ ക്കുറിച്ചു അന്വേഷണം ആരംഭിച്ചതായും രണ്ടാഴ്ചക്കകം ആദ്യ റിപ്പോർട്ട് പുറത്തിറക്കുമെന്നും എയർ സേഫ്റ്റി ഓഫീസർ ആദം ഗെർഹാർട്ട്അറിയിച്ചു.

 

വാർത്ത: സുമോദ് നെല്ലിക്കാല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.