You are Here : Home / USA News

ക്രിസ്തീയ വിശ്വാസം പങ്കുവെച്ച വൃദ്ധയെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കി

Text Size  

Story Dated: Monday, June 10, 2019 03:51 hrs UTC

പി.പി. ചെറിയാന്‍
 
കാലിഫോര്‍ണിയ: ക്രിസ്തീയ വിശ്വാസം പങ്കുവെക്കുകയും, മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന എണ്‍പത്തിയഞ്ചു വയസ്സു പ്രായമുള്ള ഡയാന മാര്‍ട്ടിന്‍ എന്ന വൃദ്ധയെ റിലീജയ്‌സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചു കാലിഫോര്‍ണിയ ഹാന്‍ ഫോര്‍ഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കി. 
 
ഫാന്‍ഫോര്‍ഡ്് സിറ്റി വൈസ് മേയര്‍ ജോണ്‍ ഡ്രാക്‌സലറുടെ ഉടമസ്ഥയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ 14 വര്‍ഷമായി ഇവര്‍ താമസിച്ചുവരികയാണ്.
ക്രിസ്തീയ വിശ്വാസം പങ്കുവെച്ചതിനും, മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുമാണ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നിങ്ങളെ ഒഴിവാക്കാന്‍ കാരണമെന്ന് ജോണ്‍ ബ്രാക്‌സലര്‍ ഡയാനയെ അറിയിച്ചു.
 
ഡയാന ഈ അപ്പോര്‍ട്ടുമെന്റില്‍ താമസമാക്കുമ്പോള്‍ സീനിയര്‍ ലിവിങ്ങ് അപ്പാര്‍ട്ട്‌മെന്റാണെന്നാണ് പരസ്യം ചെയ്തിരുന്നതെന്നും, എന്നാല്‍ ഇപ്പോള്‍ പുതിയ മാനേജ്‌മെന്റ് യുവജനങ്ങളെ ഇവിടേക്ക് ക്ഷണിക്കുന്നതിനാല്‍ പ്രായമായവരെ ഒഴിവാക്കുന്നതുമാണ് മറ്റൊരു കാരണമായി ചൂണ്ടികാണിക്കുന്നത്.
 
മതവിശ്വാസത്തിന്റെ പേരില്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്നും ഒഴിവാക്കാന്‍ യാതൊരു നിയമവുമില്ലെന്ന് അറ്റോര്‍ണി മാത്യു മെല്‍റിയോള്‍ഡ് ചൂണ്ടികാട്ടി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അറ്റോര്‍ണി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.