You are Here : Home / USA News

കെ എച്ച് എന്‍ എ: അജിത്ത് നായര്‍ ടെക്‌സസ് റീജ്യന്‍ വൈസ് പ്രസിഡന്റ്

Text Size  

Story Dated: Tuesday, May 07, 2019 10:36 hrs EDT

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടെക്‌സസ് റീജ്യന്‍ വൈസ് പ്രസിഡന്റ് ആയി അജിത്ത് നായരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. കെ എച്ച് എന്‍ എ യുടെ ഡയറക്ടര്‍ ബോര്‍ഡിലും, ട്രസ്റ്റി ബോര്‍ഡിലും പ്രവര്‍ത്തിച്ച പരിചയസമ്പത്ത്  കണ്‍വെന്‍ഷന് വളരെയധികം സഹായകമാകുമെന്ന് ഡോ. രേഖ മേനോന്‍ പറഞ്ഞു.
 
കോട്ടയം സ്വദേശിയും, എം സി എ ബിരുദദാരിയുമായ അജിത്ത് നായര്‍ 14  വര്‍ഷമായി അമേരിക്കയിലാണ്. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ അമ്പലത്തിന്റെ ഉപാധ്യക്ഷനാണ്. ഭാര്യ: ശ്രീകല നായര്‍.  മക്കള്‍: ഗോപിക, ഗീതിക. 
 
2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് വിശ്വമലയാളി ഹിന്ദു സംഗമം അരങ്ങേറുന്നത്. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകന്‍ സായ് ദീപക് തുടങ്ങി ഒട്ടനവധി പേര്‍ അതിഥികളായെത്തുന്ന കണ്‍വെന്‍ഷനില്‍ വിപുലമായ കലാസാംസ്ക്കാരിക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More